Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനീതി തൊട്ടരികിലേക്ക്

നീതി തൊട്ടരികിലേക്ക്

text_fields
bookmark_border
കോട്ടയം: നീതിതേടി അകലങ്ങളിലേക്കുള്ള യാത്രകള്‍ക്കു പകരം വീട്ടരികിലുള്ള ഗ്രാമന്യായാലയങ്ങളെന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കം. കോടതികളില്‍ എത്തിപ്പെടാനുള്ള കാലതാമസവും ചെലവു കുറക്കാനും ഗ്രാമന്യായാലയങ്ങള്‍ ഉപകാരപ്പെടും. പാമ്പാടി ബ്ളോക് പഞ്ചായത്ത് ഓഫിസിനോടനുബന്ധിച്ച കെട്ടിടത്തില്‍ പള്ളിക്കത്തോട്ടില്‍ ആരംഭിച്ച ജില്ലയിലെ ആദ്യത്തെ ഗ്രാമന്യായാലയത്തിന്‍െറ ഉദ്ഘാടനം കേരള ഹൈകോടതി ജസ്റ്റിസ് സി.കെ. അബ്ദുല്‍ റഹീം നിര്‍വഹിച്ചു. ജനസംരക്ഷണമാണ് കോടതികളുടെ പ്രവര്‍ത്തനലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക-ജാതി പരിഗണനകള്‍ക്കതീതമായി സമൂഹത്തില്‍ നീതി നടപ്പാക്കി ജനത്തെ സംരക്ഷിക്കുകയാണ് കോടതികളുടെ പ്രവര്‍ത്തന ലക്ഷ്യം. സമത്വം, സ്വാതന്ത്ര്യം, നീതി എന്നീ അടിസ്ഥാനമൂല്യങ്ങള്‍ക്ക് അതീവ പ്രാധാന്യമാണ് നീതിന്യായ സംവിധാനത്തില്‍ നല്‍കിയിട്ടുള്ളത്. നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക് പരിഹാരം നേടാനുള്ള സംവിധാനമാണ് കോടതികള്‍. നീതി ജനങ്ങളില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനമാണ് ന്യായാധിപ-അഭിഭാഷക സമൂഹം സംജാതമാക്കേണ്ടത്. നീതിയും ന്യായവും സമൂഹത്തില്‍ ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ബ്ളോക് ഓഫിസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ചടങ്ങില്‍ ഡോ. എന്‍. ജയരാജ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. ആന്‍േറാ ആന്‍റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, പാമ്പാടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് മാത്തച്ചന്‍ താമരശേരില്‍, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി. ജ്യോതിസ് ബെന്‍, ബാര്‍ അസോസിയേഷന്‍ ഭാരവാഹികളായ അഡ്വ. ജോസഫ് എബ്രഹാം, അഡ്വ. എ.കെ. കുര്യാക്കോസ്, ബി.ഡി.ഒ സി. ശ്രീലേഖ, ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് എസ്. ശാന്തകുമാരി, പാമ്പാടി ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.ആര്‍. സന്ധ്യാദേവി എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story