Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ലയിലേക്ക് ലഹരി...

ജില്ലയിലേക്ക് ലഹരി ഒഴുകുന്നു

text_fields
bookmark_border
കോട്ടയം: അന്തര്‍സംസ്ഥാന മയക്കുമരുന്ന് സംഘം ജില്ലയില്‍ ലഹരി ഒഴുക്കുന്നു. നിയമപാലകരുടെ കണ്ണുവെട്ടിച്ചു നിരോധവും നിയന്ത്രണവും മറികടന്നാണ് ലഹരി ഉല്‍പന്നങ്ങള്‍ ജില്ലയിലേക്കത്തെുന്നത്. ട്രെയിനിലൂടെയും അന്തര്‍സംസ്ഥാന സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളിലൂടെയുമാണ് വന്‍തോതില്‍ പുകയില-മദ്യ-ലഹരി മരുന്ന് ഉല്‍പന്നങ്ങള്‍ കൊണ്ടുവരുന്നത്. പൊലീസിനെയും എക്സൈസിനെയും പലപ്പോഴും കാഴ്ചക്കാരാക്കിയാണ് മയക്കുമരുന്ന് സംഘം വിലസുന്നത്. തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമാണ് ജില്ലയിലേക്ക് മയക്കുമരുന്ന് എത്തുന്നത്. പലപ്പോഴും പേരിനുമാത്രം നടത്തുന്ന റെയ്ഡില്‍പോലും വന്‍ ശേഖരമാണ് പിടിച്ചെടുക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസ് വഴി ലഹരികടത്ത് വ്യാപകമാണെങ്കിലും പരിശോധന നടക്കാറില്ല. വിദ്യാലയങ്ങള്‍, ആരാധനാലയങ്ങളുടെ പരിസരം, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘങ്ങള്‍ ലഹരി ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ നാര്‍കോട്ടിക് വിഭാഗം നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഞ്ചാവ്, പാന്‍പരാഗ്, ലഹരി അടങ്ങിയ പുകയില ഉല്‍പന്നങ്ങള്‍, മയക്കുമരുന്ന്, ബ്രൗണ്‍ഷുഗര്‍ എന്നീ ഇനങ്ങളില്‍പെട്ട ലഹരിവസ്തുക്കളും സ്പിരിറ്റുമാണ് എത്തുന്നത്. ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മാത്രം വില്‍ക്കാന്‍ അനുമതി കിട്ടിയിട്ടുള്ള മദ്യങ്ങള്‍ ഉള്‍പ്പെടെ കേരളത്തിലേക്ക് കടത്തുന്നുണ്ട്. 100 കിലോയിലേറെ ലഹരി ഉല്‍പന്നങ്ങളാണ് റെയില്‍വേ സംരക്ഷണസേന വിവിധ കാലയളവുകളില്‍ പിടികൂടിയത്. പലപ്പോഴും പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ട്രെയിനില്‍ ലഹരി പാര്‍സലായി കടത്തിയ സംഭവങ്ങള്‍ വരെയുണ്ട്. വന്‍തോതില്‍ ലഹരി ഉല്‍പന്നങ്ങള്‍ പിടികൂടിയെങ്കിലും ഇവയുടെ ഉറവിടത്തെപ്പറ്റിയോ കൊണ്ടുവന്നവരെക്കുറിച്ചോ ഒരു വിവരവുമില്ലാതെ വലയുകയാണ് പൊലീസും ആര്‍.പി.എഫും. പരിശോധനക്ക് പ്രത്യേകസംഘം ലഹരി വസ്തുക്കള്‍ വില്‍ക്കുന്നവരെ കണ്ടത്തൊന്‍ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനിലും ഒരു അഡീഷനല്‍ എസ്.ഐയും ഓരോ വനിത, പുരുഷ സിവില്‍ പൊലീസ് ഓഫിസര്‍മാരും ഉള്‍പ്പെട്ട സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. ഇതിന് ജില്ലാ തലത്തില്‍ നേതൃത്വം നല്‍കുന്നത് നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പിയാണ്. കഞ്ചാവ് ഉള്‍പ്പെടെ മയക്കുമരുന്നുകള്‍ കണ്ടത്തെുമ്പോള്‍ മതിയായ തെളിവുകള്‍ കിട്ടാതെ വരുന്നതോടെ പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യമാണുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story