Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2016 4:19 PM IST Updated On
date_range 29 Jan 2016 4:19 PM ISTഇളങ്ങുളം ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു
text_fieldsbookmark_border
പൊന്‍കുന്നം: ഇളങ്ങുളം ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ വ്യാഴാഴ്ച നടന്ന ആറാട്ട് ഉത്സവവും പ്രത്യക്ഷ ഗണപതി സങ്കല്‍പമായ ഗജരാജസംഗമവും ആനയൂട്ടും ദര്‍ശിച്ച് പുണ്യം നേടാന്‍ ആയിരങ്ങളത്തെി. വൈകീട്ട് ഇളങ്ങുളം വെള്ളങ്കാവ് തീര്‍ഥക്കുളത്തിലായിരുന്നു ഇളങ്ങുളേശ്വരന്‍െറ ആറാട്ട്. ആറാട്ടുകടവില്‍ ദീപക്കാഴ്ച, പന്തിരുനാഴി പായസം തുടങ്ങിയവ ഉണ്ടായിരുന്നു. വൈകീട്ട് ആറിന് തിരിച്ചെഴുന്നള്ളത്ത് ആരംഭിച്ചു. ദീപാലംകൃതമായ ആറാട്ടുവീഥിക്ക് ഇരുപുറവും ഭക്തര്‍ നിറപറയും നിലവിളക്കുമൊരുക്കി ദേശാധിപനെ വരവേറ്റു. ഗജശ്രേഷ്ഠന്‍ ഗുരുവായൂര്‍ കേശവന്‍കുട്ടി പൊന്‍തിടമ്പേറ്റി. ഗജവീരന്മാരായ കാഞ്ഞിരക്കാട്ട് ശേഖരന്‍, നന്തിലാത്ത് ഗോപാലകൃഷ്ണനും ഇരുവശത്തുമായി അകമ്പടി സേവിച്ചു. വൈകുന്നേരം എഴോടെ ക്ഷേത്രത്തിനു മുന്‍വശത്തെ കിഴക്കേ പന്തലില്‍ നടന്ന ആറാട്ട് എതിരേല്‍പിന് എട്ടു ഗജവീരന്മാര്‍ കൂടി അണിനിരന്നതോടെ ഭക്തിയുടെ പാരമ്യതയിലത്തെി. പൂരനഗരിയെ അനുസ്മരിപ്പിക്കും വിധം ആകാശവിസ്മയവും മേളപ്രമാണിമാരായ രാമപുരം ശ്രീകുമാര്‍ എസ്. വാര്യരുടെയും രാധാകൃഷ്ണമാരാരുടെയും പ്രമാണിത്വത്തില്‍ അമ്പതോളം കലാകാരന്മാര്‍ തീര്‍ത്ത പഞ്ചവാദ്യവും പാണ്ടിമേളവും താളമേള വിസ്മയം തീര്‍ത്തു. കുടമാറ്റം കൂടിയായതോടെ ആനപ്പുറത്ത് വര്‍ണവിസ്മയത്തിന്‍െറ ഇതളുകള്‍ വിരിഞ്ഞു. ക്ഷേത്ര മൈതാനിയില്‍ നടന്ന ആനയൂട്ടില്‍ 12 ഗജവീരന്മാര്‍ പങ്കെടുത്തു. ആനയൂട്ട് ക്ഷേത്രം തന്ത്രി ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ കേശവന്‍കുട്ടി, തോട്ടുചാലില്‍ ബോലോനാഥ്, കാഞ്ഞിരക്കാട്ട് ശേഖരന്‍, ഉണ്ണിപ്പള്ളി ഗണേശന്‍, തൈമുറിയില്‍ കുട്ടികൃഷ്ണന്‍, നായരമ്പലം രാജശേഖരന്‍, മുള്ളത്ത് ഗണപതി, നന്തിലാത്ത് ഗോപാലകൃഷ്ണന്‍, നന്തിലാത്ത് പദ്മനാഭന്‍, മൂന്നാര്‍ ഗണേശന്‍, വെണ്‍മണി നീലകണ്ഠന്‍, മംഗലാംകുന്ന് ശരണമയ്യപ്പന്‍ എന്നീ 12 ഗജവീരന്മാര്‍ ആനയൂട്ടില്‍ അണിനിരന്നു. ഗജശ്രേഷ്ഠന്‍ ഗുരുവായൂര്‍ ശേഖരന്‍കുട്ടിയെ നേരത്തെ കൂരാലിയില്‍നിന്ന് നൂറുകണക്കിന് ആരാധകര്‍ ചേര്‍ന്ന് ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. പൊന്‍കുന്നം സി.ഐ ആര്‍. ജോസ്, എസ്.ഐ എം.കെ. ഷെമീര്‍, വനം-റവന്യൂ-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സുരക്ഷക്കായി സ്ഥലത്തത്തെിയിരുന്നു. ആനച്ചന്തത്തിന്‍െറ അപൂര്‍വ നേര്‍ക്കാഴ്ച കണ്‍കുളിര്‍ക്കെ കണ്ടാസ്വദിക്കാന്‍ ആയിരങ്ങളാണ് ക്ഷേത്രമൈതാനിയില്‍ രാവിലെ മുതല്‍ തടിച്ചുകൂടിയത്. രാവിലെ മുതല്‍ നടന്ന മഹാപ്രസാദമൂട്ടിലും ആയിരങ്ങള്‍ പങ്കാളികളായി. ഉപദേവാലയമായ മരുതുകാവില്‍ വെള്ളിയാഴ്ച ഉത്സവം നടക്കും. വൈകീട്ട് ആറിന് പുഷ്പാഭിഷേകം. രാത്രി ഒമ്പതിന് കുഭകുടനൃത്തം, താലപ്പൊലി, കളമെഴുത്തും പാട്ടും, 9.30ന് ഗാനമേള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story