Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2016 5:44 PM IST Updated On
date_range 4 Jan 2016 5:44 PM ISTകോട്ടയത്തെ സണ്‍ഡേ ‘ബംഗാളികള്‍ക്ക് ’ സ്വന്തം
text_fieldsbookmark_border
കോട്ടയം: ഞായറാഴ്ചകളില്‍ കോട്ടയത്തെ തെരുവോരങ്ങള്‍ക്ക് ബംഗാളിന്‍െറയോ അസമിന്‍െറയോ ത്രിപുരയുടെയോ ഒക്കെ ചന്തമാണ്. അതാണ് കോട്ടയത്തെ തെരുവുകളിലെ ഞായറാഴ്ച കൂട്ടം നല്‍കുന്ന ചിത്രം. ജോലിത്തിരക്കില്‍ വീണുകിട്ടുന്ന അവധിദിനത്തില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ നഗരത്തിലേക്ക് ഒഴുകിയത്തെുന്ന ഇതര സംസ്ഥാനതൊഴിലാളികള്‍ പണംപിന്‍വലിക്കാന്‍ എ.ടി.എം കൗണ്ടറുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടും. ഇവരുടെ നീണ്ടക്യൂവില്‍നിന്ന് രക്ഷതേടാന്‍ മണിക്കൂറുകള്‍ തന്നെ വേണ്ടിവരും. ഇതോടെ, പണമെടുക്കാന്‍ എത്തുന്ന മലയാളികള്‍ പരക്കംപായുന്ന കാഴ്ചയാണ്. കോട്ടയത്തെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ഹിന്ദിയും ബംഗാളിയും അസമീസുമൊക്കെ പറയുന്ന ആളുകളാല്‍ നിറഞ്ഞിരിക്കും. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ എല്ലാവരും ഒത്തുകൂടുന്നത് പ്രധാനപാതയോരത്തെ കടകള്‍ക്ക് മുന്നിലാണ്. അധ്വാനിക്കുന്ന വിഭാഗത്തിന്‍െറ തിരക്കുകണ്ടാല്‍ ഇത് കോട്ടയമാണോ അതോ ബംഗാളില്‍ എത്തിയോയെന്ന് ഒരുവട്ടം ചിന്തിക്കാത്തവര്‍ വിരളമാണ്. അത്രക്കുണ്ട് തെരുവുകളിലെ തിരക്ക്. വഴിയോരകച്ചവടക്കാരും ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ എത്തുന്നവരുടെയും ബഹളത്താല്‍ ശബ്ദമുഖരിതാണ് ഞായറാഴ്ചത്തെ തെരുവോരങ്ങള്‍. തുണിത്തരങ്ങള്‍ മുതല്‍ മൊബൈല്‍ഫോണ്‍ അക്സസറീസ് വരെയുള്ള ഉല്‍പനങ്ങള്‍ വാങ്ങാന്‍ തെരുവില്‍ നിറയുന്ന ബംഗാളികള്‍ക്ക് കൂട്ടായി ചിലമലയാളി കച്ചവടക്കാരും റോഡരികില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. വിലകുറഞ്ഞ തുണിത്തരങ്ങളാണ് പ്രധാനമായും പാതയോരത്ത് വിറ്റഴിക്കുന്നത്. മാര്‍ക്കറ്റില്‍ ഉയര്‍ന്നവില ഈടാക്കുന്ന ചെരുപ്പ് മുതല്‍ ചൈനീസ് ഫോണുകള്‍ വരെയുള്ളവക്ക് ഇത്തരം കേന്ദ്രങ്ങളിലെ വിലക്കുറവാണ് ഇവരെ ആകര്‍ഷിക്കുന്നത്. ഇഷ്ടപ്പെടുന്ന പഴയതും പുതിയതുമായ പാട്ടുകള്‍ ഫോണുകളില്‍നിറക്കാന്‍ മൊബൈല്‍ കടകളില്‍ തിരക്ക് ഏറെയാണ്. ഉച്ചത്തില്‍ പാട്ടുകേട്ട് പണിയെടുക്കുന്നതിന് മാര്‍ക്കറ്റില്‍ വിലകുറഞ്ഞ ചൈനീസ് ഫോണുകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. കെട്ടിടനിര്‍മാണത്തിലും റോഡുപണിയിലും ഏര്‍പ്പെടുന്ന ഇതര സംസ്ഥാനതൊഴിലാളികള്‍ പ്രിയങ്കരമായ ഗാനങ്ങള്‍ മെമ്മറികാര്‍ഡില്‍ നിറച്ചുകൊണ്ടാവും താമസസ്ഥലത്തേക്ക് മടങ്ങുന്നത്. വിലകുറഞ്ഞ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ സ്വന്തമാക്കാന്‍ കോട്ടയം ടി.ബി റോഡില്‍ ഒന്നിലേറെ വസ്ത്ര വിപണനശാലകളും ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. അല്‍പം പകിട്ട് കുറഞ്ഞാലും തുച്ഛമായ വിലക്ക് കിട്ടുന്ന തുണിത്തരങ്ങള്‍ വാങ്ങാന്‍ സാധാരണക്കാരായ തൊഴിലാളികള്‍ കൂട്ടമായാണ് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story