Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2016 5:44 PM IST Updated On
date_range 4 Jan 2016 5:44 PM ISTകോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അണുവിമുക്തകേന്ദ്രം ആധുനികവത്കരണത്തിലേക്ക്
text_fieldsbookmark_border
ഗാന്ധിനഗര്‍(കോട്ടയം): കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്ന സി.എസ്.ആര്‍ വിഭാഗം അത്യാധുനിക സംവിധാനങ്ങളോടെ സി.എസ്.എസ്.ഡി ആയി ഉയര്‍ത്തുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ആദ്യമായി കോട്ടയത്താണ് സെന്‍റര്‍ സ്റ്റെറിലൈസേഷന്‍ ആന്‍ഡ് സപൈ്ള ഡിപാര്‍ട്ട്(സി.എസ്.എസ്.ഡി)ഏര്‍പ്പെടുത്തുന്നത്. കേന്ദ്രസര്‍ക്കാറിന്‍െറ നാലുകോടി 12 ലക്ഷം രൂപയുടെ സഹായത്തോടെയാണ് പുതിയ സംവിധാനം സജ്ജീകരിക്കുന്നത്. നിലവില്‍ സെന്‍ട്രല്‍ സ്റ്റെര്‍ലൈസേഷന്‍ റൂമിലാണ്(സി.എസ്.ആര്‍) ആശുപത്രി ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നത്. അനവധി പരിമിതികളുടെ നടുവിലാണ് ആയിരക്കണക്കിന് രോഗികള്‍ ചികിത്സ തേടുന്ന മെഡിക്കല്‍ കോളജില്‍ ചികിത്സ ഉപകരണങ്ങളുടെ അണുവിമുക്ത പ്രക്രിയ നടക്കുന്നത്. നിലവില്‍ കൈകൊണ്ട് നടത്തിയിരുന്ന അണുവിമുക്ത പ്രക്രീയ ഇനി യന്ത്രസഹായത്താല്‍ നടത്തുന്നതാണ് സി.എസ്.എസ്.ഡി സംവിധനത്തില്‍ നടക്കുന്നത്. സി.എസ്.എസ്.ഡിയില്‍ ടെക്നീഷ്യന്മാര്‍, നഴ്സിങ് അസി. തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി 33 ജീവനക്കാര്‍ വേണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിക്കുന്നത്. ആയിരക്കണക്കിന് രോഗികളെ ചികിത്സിക്കുന്ന മെഡിക്കല്‍ കോളജിലെ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നതിന് രണ്ട് ടെക്നീഷ്യന്മാരും രണ്ട് നഴ്സിങ് അസിസ്റ്റന്‍റുമാരുമാണ് നിലവിലുള്ളത്. ശസ്ത്രക്രിയ ഉപകരണങ്ങള്‍, ഓപറേഷന്‍ തിയറ്ററില്‍ ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, വാര്‍ഡുകളിലെ ചികിത്സ ഉപകരണങ്ങള്‍, പഞ്ഞി, കെട്ടുന്നതിനുള്ള തുണി, ബഡ്ഷീറ്റ് തുടങ്ങിയവയെല്ലാം സി.എസ്.ആറിലാണ് അണുവിമുക്തമാക്കുന്നത്. സി.എസ്.ആര്‍ വിഭാഗത്തില്‍ അണുവിമുക്തമാക്കി പുറത്തുകൊണ്ടു വരുന്ന ചികിത്സ ഉപകരണങ്ങളും വസ്തുക്കളും രോഗികളെ കിടത്തുന്ന രക്തം പുരണ്ട സ്ട്രക്ചറില്‍ തന്നെയാണ് വാര്‍ഡിലേക്കും തിയറ്റിലേക്കും കൊണ്ടുപോകുന്നത്. ഇതിനിടെ പലവട്ടം സ്ട്രക്ചര്‍ തള്ളുന്നയാളുടെ കരസ്പര്‍ശം ഇതിലേല്‍ക്കുന്നതോടെ അണുവിമുക്തമാക്കിയ സാധനങ്ങളില്‍ വിണ്ടും അണുക്കള്‍ ഉണ്ടാകുന്നതിന് ഇടയാകുന്നുണ്ട്. വിവിധ രോഗികള്‍ക്കിടയിലൂടെയാണ് ഇതു തിയറ്ററിലത്തെുന്നത്. ഇങ്ങനെ അണുപടര്‍ന്ന വസ്തുക്കളാണ് തിയറ്ററിലും വാര്‍ഡിലുമൊക്കെ നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. രോഗികളില്‍ ഇന്‍ഫക്ഷന് ഇടയാക്കുന്നതിനെതുടര്‍ന്ന് ഇതിന് മരുന്നുകള്‍ കഴിക്കേണ്ടിവരുന്നു. ഈ സാഹചര്യം ഒഴിവാക്കുന്നതിനാണ് സി.എസ്.എസ്.ഡി സംവിധാനം ഏര്‍പ്പെടുത്തുന്നത്. സി.എസ്.എസ്.ഡി ഏര്‍പ്പെടുത്തിയാലും അണുവിമുക്തമാക്കിയ സാധനങ്ങള്‍ വാര്‍ഡുകളിലും തിയറ്ററിലും എത്തിക്കുന്നതിന് നിലവിലുള്ള അവസ്ഥ തുടര്‍ന്നാല്‍ സി.എസ്.എസ്.ഡി എന്നതിന്‍െറ ലക്ഷ്യം സാധ്യമാകില്ളെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്‍ഫക്ഷന്‍ നിയന്ത്രിച്ച് മനുഷ്യനെ ആന്‍റി ബയോട്ടിക് മരുന്നുകളില്‍നിന്ന് മോചിപ്പിക്കുക എന്നതാണ് സി.എസ്.എസ്.ഡി കൊണ്ട് വിദേശരാജ്യങ്ങള്‍ ലക്ഷ്യംവെക്കുന്നത്. അത്യാധുനികമായി അണുവിമുക്തമാക്കുന്ന ഉപകരണങ്ങള്‍ യന്ത്രങ്ങളുടെ സഹായത്താല്‍ ഇതിനായുള്ള പ്രത്യേക ലിഫ്റ്റ് വഴിയാണ് തിയറ്ററിലും വാര്‍ഡുകളിലും എത്തേണ്ടത്. ഇങ്ങനെ വളരെ സുരക്ഷിതമായി കൊണ്ടുവരുന്ന സാധനങ്ങളില്‍ അണുബാധ ഉണ്ടാകില്ല. സി.എസ്.എസ്.ഡിയില്‍ അണുവിമുക്തമാക്കുന്ന സാധനങ്ങള്‍ ഉണക്കുന്നതിനുള്ള വാഷര്‍ ഡിഷ് ഇന്‍സ്ട്രമെന്‍സ് ആവശ്യമാണ്. അല്ലാത്തപക്ഷം നനഞ്ഞ ഉപകരണങ്ങളില്‍ ഫംഗസ് ഉണ്ടാകുന്നതിനും സാധ്യതയേറെയാണ്. പ്ളാസ്റ്റിക് സര്‍ജറിക്ക് ആവശ്യമായ മൈക്രോസര്‍ജറി ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നതിന് അള്‍ട്രാസോണിക് സംവിധാനം വേണം. അനസ്തേഷ്യ ഉപകരങ്ങള്‍, ആംബു ബാഗ്, തുടങ്ങിയവക്കുള്ള പ്ളാസ്മ സ്റ്റര്‍ലൈസേഷന്‍ സംവിധാനം തുടങ്ങിയ ലോകോത്തര നിലവാരത്തിലുള്ള സംവിധാനമായിരിക്കണം ഏര്‍പ്പെടുത്തേണ്ടതെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story