Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുട്ടനാട് പാക്കേജ്:...

കുട്ടനാട് പാക്കേജ്: ഫാം റോഡ് പണികള്‍ അവസാനഘട്ടത്തില്‍

text_fields
bookmark_border
കടുത്തുരുത്തി: കുട്ടനാട് പാക്കേജ് പുറംബണ്ടില്‍ ഉള്‍പ്പെട്ട മാന്നാര്‍ മിച്ചഭൂമി ഫാം റോഡിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലത്തെി. രണ്ട് കിലോമീറ്റര്‍ റോഡിന്‍െറ 500 മീറ്ററോളം ഭാഗത്താണ് ഇനി പണികള്‍ പുരോഗമിക്കേണ്ടത്. പുറംറോഡ് നിര്‍മിക്കാന്‍ 3.30 കോടി രൂപ അനുവദിച്ചിരുന്നു. കുട്ടനാട് പാക്കേജില്‍പെടുത്തി എഴുമാംതുരുത്ത്, കിഴക്കേ എഴുമാംതുരുത്ത്, മാന്നാര്‍, കുറിച്ചിക്കരി, കൊച്ചുമാന്നാര്‍, പള്ളിത്താഴം, വെള്ളാശേരി എന്നിവിടങ്ങളിലാണ് പുറംബണ്ട് നിര്‍മിക്കുന്നത്. പുറംബണ്ട് നിര്‍മിക്കുന്നതോടെ കൃഷി ഇറക്കുന്നതിന് കര്‍ഷകര്‍ക്ക് കൂടുതല്‍ സൗകര്യം ലഭിക്കും. പാടങ്ങളില്‍ കൊയ്ത്തുമെതി യന്ത്രം കൊണ്ടുവരാനും വാഹനങ്ങള്‍ എത്തുന്നതിനും റോഡ് പൂര്‍ത്തിയാകുന്നതോടെ സാധിക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story