Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകലക്ടറേറ്റ്...

കലക്ടറേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം: ആറ് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

text_fields
bookmark_border
കോട്ടയം: കലക്ടറേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറ് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബി.ജെ.പി ജില്ല പ്രസിഡന്‍റ് എന്‍. ഹരി അടക്കം കണ്ടാലറിയാവുന്ന 350 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തൃക്കൊടിത്താനം പാലമൂട്ടില്‍ ജിഷ്ണു (26), കുന്നേല്‍ വീട്ടില്‍ അരുണ്‍ (20), വൈക്കം കാട്ടാപ്പള്ളിയില്‍ ഷൈജു (42), പാറമ്പുഴ മനുനിവാസില്‍ മനു (36), വടവാതൂര്‍ ശ്രീനിലയം ശ്രീനിവാസ് (38), വാകത്താനം പടിഞ്ഞാറേപ്പീടികയില്‍ സുമേഷ് (27) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവ സ്ഥലത്തുനിന്ന് പിടികൂടിയ ഇവര്‍ക്കെതിരെ പൊലീസിനെ ആക്രമിച്ചതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനുമാണു കേസ്. പിടികൂടിയവരെ കോടതി റിമാന്‍ഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story