Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2016 6:05 PM IST Updated On
date_range 9 Dec 2016 6:05 PM ISTആദ്യദിനം സ്വാപ് ഷോപ്പ് ഹിറ്റ്
text_fieldsbookmark_border
കോട്ടയം: സ്വാപ് ഷോപ്പിലേക്ക് പഴയ വസ്തുക്കള്‍ ഒഴുകിയത്തെി, പിന്നാലെ ഇവ സ്വന്തമാക്കാനും ഇടി. ആദ്യദിനം തന്നെ നഗരസഭയുടെ പുതുപരീക്ഷണം ഹിറ്റ്. ഹരിതകേരളം മിഷന്‍ പദ്ധതിയുടെ ഭാഗമായി കോട്ടയം നഗരസഭ ആരംഭിച്ച സ്വാപ് ഷോപ്പാണ് പുതുമാതൃകയാകുന്നത്. വ്യക്തിക്കോ കുടുംബത്തിനോ ആവശ്യമില്ലാത്ത പുനരുപയോഗപ്രദമായ വസ്തുക്കളും ഉല്‍പന്നങ്ങളും സ്വാപ് ഷോപ്പില്‍ നിക്ഷേപിക്കം. ഇവിടെനിന്ന് ആവശ്യക്കാര്‍ക്ക് സ്വന്തമാക്കാം. വ്യാഴാഴ്ചയാണ് ഇതിന് തുടക്കമായത്. ആദ്യദിനം തന്നെ ടി.വി മുതല്‍ കുട്ടിയടുപ്പുകള്‍ വരെ ഇവിടെയത്തെി. റെസ്റ്റ് ഹൗസിന് പിന്നിലായി പഴയ ബോട്ടുജെട്ടിക്ക് സമീപത്തെ നഗരസഭയുടെ കെട്ടിടത്തില്‍ ആരംഭിച്ച ഷോപ്പിലേക്ക് ദിവസങ്ങള്‍ മുമ്പുതന്നെ പഴയ സാധനങ്ങള്‍ എത്തിയിരുന്നു. പലതും പല വീടുകളിലും പുതിയത് വാങ്ങിയപ്പോള്‍ മാറ്റിവെച്ച, എന്നാല്‍ ഉപയോഗപ്രദമായ സാധനങ്ങളായിരുന്നു. കളിപ്പാട്ടങ്ങള്‍, ഷൂസ്, വിവിധതരം ബാഗുകള്‍, പാത്രങ്ങള്‍, പഴ്സുകള്‍, പലതരം വസ്ത്രങ്ങള്‍, ഇലക്ട്രോണിക്-ഇലക്ട്രിക് ഉപകരണങ്ങള്‍, ഗ്യസ് സ്റ്റൗവിന്‍െറ അടുപ്പ് എന്നിവയാണ് ഷോപ്പിലത്തെിയവയില്‍ ഏറെയും. മിക്സി, ടി.വി, മൊബൈല്‍ ചാര്‍ജറുകള്‍ തുടങ്ങിയവയും ഷോപ്പിലത്തെി. കുട്ടിയുടുപ്പുകളാണ് ഏറ്റവും കൂടുതല്‍ എത്തിയത്. ഷോപ്പിന്‍െറ ഉദ്ഘാടനം കോട്ടയം നഗരസഭ ചെയര്‍പേഴ്സന്‍ ഡോ. പി.ആര്‍. സോന നിര്‍വഹിച്ചയുടനെ ഷോപ്പിലത്തെിയ ആയിരക്കണക്കിന് രൂപയുടെ സാധനങ്ങള്‍ നഗരവാസികള്‍ സ്വന്തമാക്കി. കാശൊന്നും നല്‍കാതെ പലരും കൈനിറയെ സാധനങ്ങളുമായാണ് മടങ്ങിയത്. വൈകുന്നേരത്തോടെ മിക്ക സാധനങ്ങളും ‘വിറ്റുപോയി’. നിലവില്‍ ഉപയോഗിക്കാന്‍ സാധ്യമായതാണ് ഉല്‍പന്നങ്ങളെല്ലാം. ഉദ്ഘാടനത്തിനു മുമ്പായിത്തന്നെ സാധനങ്ങള്‍ ശേഖരിക്കാനും നിരവധി പേര്‍ എത്തി. മുമ്പ്, പലരും നഗരസഭ മാലിന്യകേന്ദ്രങ്ങളില്‍ തള്ളിയിരുന്ന സാധനങ്ങളാണ് ഇപ്പോള്‍ മറ്റുള്ളവര്‍ക്ക് പ്രയോജനപ്രദമാകുന്ന രീതിയില്‍ വിതരണം ചെയ്യുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമിട്ട പദ്ധതി വിജയകരമെന്ന് കണ്ടത്തെിയാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കുമെന്ന് ചെയര്‍പേഴ്സന്‍ ഡോ.പി.ആര്‍. സോന പറഞ്ഞു. വ്യക്തികള്‍ക്കോ കുടുംബത്തിനോ ആവശ്യമില്ലാത്തതും പുനരുപയോഗ യോഗ്യമായതുമായ ഉപകരണങ്ങള്‍ ശേഖരിക്കുകയും അവ മറ്റൊരു കുടുംബത്തിനോ വ്യക്തിക്കോ ഉപയോഗപ്രദമാക്കുന്നതിന് ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഇവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story