Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ല കേരളോത്സവം...

ജില്ല കേരളോത്സവം ഇന്ന്

text_fields
bookmark_border
കോട്ടയം: ജില്ല കേരളോത്സവം ഡിസംബര്‍ ഒമ്പത്, 10 തീയതികളില്‍ അതിരമ്പുഴ സെന്‍റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ഉദ്ഘാടനം ഇന്ന് രാവിലെ ഒമ്പതിന് കെ. സുരേഷ് കുറുപ്പ് എം.എല്‍.എ നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ് അധ്യക്ഷതവഹിക്കും. ചടങ്ങില്‍ വൈസ് പ്രസിഡന്‍റ് മേരി സെബാസ്റ്റ്യന്‍ കേരളോത്സവ സന്ദേശം നല്‍കും. കലക്ടര്‍ സി.എ. ലത മുഖ്യപ്രഭാഷണവും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ജെജി പാലക്കലോടി ആമുഖ പ്രഭാഷണവും നടത്തും. ഫാദര്‍ സിറിയക് കോട്ടയില്‍ വിശിഷ്ടാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ സകറിയാസ് കുതിരവേലി, സണ്ണി പാമ്പാടി, ശശികല നായര്‍, ബെറ്റി റോയി, ഏറ്റുമാനൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. മൈക്കിള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story