Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2016 4:58 PM IST Updated On
date_range 11 April 2016 4:58 PM ISTമരം വീണ് ഓടിക്കൊണ്ടിരുന്ന കാര്‍ തകര്‍ന്നു ; ഡ്രൈവര്‍ രക്ഷപ്പെട്ടു
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് 80 ഇഞ്ച് വണ്ണമുള്ള ഈട്ടി മരം ഒടിഞ്ഞുവീണ് കാര്‍ തകര്‍ന്നു. വണ്ടി ഓടിച്ചിരുന്ന കാറുടമ രക്ഷപ്പെട്ടു. കാഞ്ഞിരപ്പള്ളി-എരുമേലി റോഡില്‍ നരകംപടിയില്‍ ഞായറാഴ്ച വൈകുന്നേരം 5.45 നായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി 26ാം മൈല്‍ മേരി ക്വീന്‍സ് ആശുപത്രിയില്‍ ബന്ധുവിനെ സന്ദര്‍ശിച്ചശേഷം എരുമേലിയിലെ വീട്ടിലേക്ക് പോയ തെക്കേപറമ്പില്‍ ബോബന്‍ സാമുവേലാണ് അപകടത്തില്‍പെട്ടത്. ഹുണ്ടായി ഐ-10 കാര്‍ തകര്‍ന്നെങ്കിലും ബോബന്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story