Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഹര്‍ത്താല്‍ പ്രതീതി;...

ഹര്‍ത്താല്‍ പ്രതീതി; ജില്ല നിശ്ചലമായി

text_fields
bookmark_border
കോട്ടയം: ജില്ലയില്‍ തൊഴിലാളി പണിമുടക്ക് ഹര്‍ത്താലിന്‍െറ പ്രതീതിയുണര്‍ത്തി. കെ.എസ്.ആര്‍.ടി.സി, സ്വകാര്യബസ് സര്‍വിസുകള്‍ പൂര്‍ണമായി സ്തംഭിച്ചത് ജനജീവിതത്തെ സാരമായി ബാധിച്ചു. അനിഷ്ടസംഭവങ്ങള്‍ എങ്ങും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ദീര്‍ഘദൂര യാത്രക്കാര്‍ ഏറെ വലഞ്ഞു. ഓട്ടോ, ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. ജലഗതാഗത വകുപ്പിന്‍െറ ബോട്ട് സര്‍വിസുകളും മുടങ്ങി. ഏറെപ്പേര്‍ ട്രെയിനുകളെ ആശ്രയിച്ചു. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയവര്‍ക്ക് പൊലീസ് അത്യാവശ്യ യാത്രാസൗകര്യമൊരുക്കി. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള നിരവധി രോഗികള്‍ വിവിധയിടങ്ങളില്‍നിന്ന് ട്രെയിനില്‍ വന്നിറങ്ങിയിരുന്നു. ഇവരെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലത്തെിച്ചു. ആശുപത്രി ജീവനക്കാരുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് ഈ സേവനം ആശ്വാസമായി. ഹര്‍ത്താല്‍ ദിനത്തില്‍ യാത്രാസൗകര്യം ഒരുക്കാന്‍ ഇപ്രാവശ്യം സേ നോ ടു ഹര്‍ത്താല്‍ പ്രവര്‍ത്തകര്‍ എത്തിയില്ല. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ചില ഓട്ടോകള്‍ സര്‍വിസ് നടത്താനത്തെിയിരുന്നു. അപൂര്‍വം സ്വകാര്യവാഹനങ്ങളും വിവാഹസംഘങ്ങളുടെ ടൂറിസ്റ്റ് ബസുകളും ഓടി. പ്രധാന കവലകളിലെല്ലാം പൊലീസിനെ സുരക്ഷക്ക് നിയോഗിച്ചിരുന്നു. സര്‍ക്കാര്‍ ഓഫിസുകളും വിദ്യാലയങ്ങളും ബാങ്കുകളും പൂര്‍ണമായും പ്രവര്‍ത്തിച്ചില്ല. കലക്ടറേറ്റില്‍ 15 ശതമാനംപേര്‍ ഹാജര്‍ രേഖപ്പെടുത്തി. ജില്ലയിലെ മിക്ക സര്‍ക്കാര്‍ ഓഫിസുകളും തുറന്നില്ല. എം.ജി സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ എത്തിയില്ല. പണിമുടക്കില്‍നിന്ന് എം.ജി യൂനിവേഴ്സിറ്റി എംപ്ളോയീസ് യൂനിയന്‍ വിട്ടുനിന്നു. കോടതികള്‍ പ്രവര്‍ത്തിച്ചു. മെഡിക്കല്‍ കോളജ് അടക്കം ആശുപത്രികളില്‍ ഒ.പി വിഭാഗത്തില്‍ രോഗികളുടെ എണ്ണം താരതമ്യേന കുറവായിരുന്നു. ഭക്ഷണശാലകള്‍ തുറക്കാതിരുന്നത് ലോഡ്ജുകളിലടക്കം താമസിച്ചവര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു. ആശുപത്രികളിലെയടക്കം കാന്‍റീനുകളില്‍ പുറത്തുനിന്നുള്ളവരുടെ തിരക്കനുഭവപ്പെട്ടു. വാഹനങ്ങള്‍ നിരത്തില്‍ കുറവായിട്ടും കോടിമതയില്‍ എം.സി റോഡില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥി ദാരുണമായി മരിച്ചു. പണിമുടക്കിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംയുക്ത ട്രേഡ് യൂനിയന്‍ നേതൃത്വത്തില്‍ രാവിലെ പ്രകടനം നടത്തി. കോട്ടയം നഗരത്തില്‍ വമ്പിച്ച പ്രകടനത്തിനുശേഷം നടന്ന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.ജെ. തോമസ് ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്‍റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, എന്‍.സി.പി സംസ്ഥാന സെക്രട്ടറി പി.കെ. ആനന്ദക്കുട്ടന്‍, അഡ്വ. വി.ബി. ബിനു, മുഹമ്മദ് ബഷീര്‍, ടി. മാലിക്, പി.കെ. കൃഷ്ണന്‍, പി.ജി. സുഗുണന്‍, അഡ്വ. ഫ്രാന്‍സിസ് തോമസ്, ബി. ബൈജു, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.ആര്‍. രഘുനാഥന്‍ എന്നിവര്‍ സംസാരിച്ചു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍, ന്യൂസ്പേപ്പര്‍ എംപ്ളോയീസ് ഫെഡറേഷന്‍ എന്നീ സംഘടനകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കോട്ടയത്ത് പ്രകടനം നടത്തി. പ്രസ്ക്ളബ് പ്രസിഡന്‍റ് എസ്. മനോജ്, സെക്രട്ടറി ഷാലു മാത്യു, ന്യൂസ്പേപ്പര്‍ എംപ്ളോയീസ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപന്‍ നമ്പാട്ട് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. ചങ്ങനാശേരി: ദേശീയ പണിമുടക്ക് ചങ്ങനാശേരിയില്‍ പൂര്‍ണം. നഗരവും സമീപ പഞ്ചായത്തുകളും പൂര്‍ണമായും സ്തംഭിച്ചു. സര്‍ക്കാര്‍ ഓഫിസുകള്‍, നഗരസഭ, സ്കൂളുകള്‍, കടകമ്പോളങ്ങള്‍ എന്നിവിടങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങിയില്ല. താലൂക്ക് ഓഫിസില്‍ ജീവനക്കാര്‍ എത്തിയില്ല. പണിമുടക്കിനെ നേരിടാന്‍ നഗരത്തിലും സമീപ പഞ്ചായത്തുകളിലും വന്‍ പൊലീസിനെ വിന്യസിച്ചിരുന്നെങ്കിലും തൊഴിലാളികള്‍ പൂര്‍ണമായും പണിമുടക്കിയതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. പണിമുടക്കിനോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂനിയന്‍െറ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് സെന്‍ട്രല്‍ ജങ്ഷനില്‍ നടന്ന ധര്‍ണ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പ്രഫ. എം.ടി. ജോസഫ് ഉദ്ഘാടനം ചെയ്തു. ജോമോന്‍ കുളങ്ങര അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.ആര്‍. ഭാസ്കരന്‍, സി.ഐ.ടി.യു ജില്ലാ ട്രഷറര്‍ എ.വി. റസല്‍, സി.ഐ.ടി.യു ജില്ലാ ജോയന്‍റ് സെക്രട്ടറി കെ.സി. ജോസഫ്, എസ്.ടി.യു ജില്ലാ സെക്രട്ടറി കെ.എസ്. ഹലീല്‍റഹിമാന്‍, വി.കെ. സുനില്‍കുമാര്‍, ജോണികുട്ടി, മധു, ലക്ഷ്മണന്‍, സിബിച്ചന്‍ ഇടശേരിപറമ്പില്‍, കെ.ആര്‍. ബാബുരാജ്, കുഞ്ഞുമോന്‍ പുളിമൂട്ടില്‍, ജോമോന്‍ കുളങ്ങര, കെ.ടി. തോമസ്, പി.എ. നിസ്സാര്‍, ടി.പി. അജികുമാര്‍, പി.ആര്‍. അനില്‍കുമാര്‍, അഷ്റഫ്സാബു, കെ.ടി. തോമസ് എന്നിവര്‍ സംസാരിച്ചു. കുറിച്ചി പഞ്ചായത്തില്‍ മന്ദിരം കവലയില്‍നിന്ന് ആരംഭിച്ച പ്രകടനം ഒൗട്ട്പോസ്റ്റില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ കെ.ഡി. സുഗതന്‍ ഉദ്ഘാടനം ചെയ്തു. സുകുമാരന്‍ നെല്ലിശേരി അധ്യക്ഷതവഹിച്ചു. പായിപ്പാട് പഞ്ചായത്തില്‍ നാലുകോടിയില്‍ നടന്ന പ്രകടനത്തിന് സംയുക്ത സമരസമിതി നേതാക്കളായ കെ.ഡി മോഹനന്‍, ടി.എ. ഹുസൈന്‍, സനല്‍കുമാര്‍, ജോണ്‍ തോമസ്, പി.എച്ച്. അബ്ദുല്‍ അസീസ്, പി.ടി. സലിം, സജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തൃക്കൊടിത്താനത്ത് പ്രകടനത്തിന് വി.കെ സുനില്‍കുമാര്‍, വി. മനോഹരന്‍, പി.എസ്. പ്രകാശ്, ആര്‍. ഗോപന്‍, ജോജി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. ഇത്തിത്താനത്ത് നടന്ന പ്രകടനത്തിന് പി.എന്‍. രാജപ്പന്‍, എം.എന്‍. മുരളീധരന്‍ നായര്‍, അനിത സാബു, അജയകുമാര്‍, ഷൈജു, കെ.ജി. രാജു, ആര്‍. മോഹനന്‍ എന്നിവര്‍ നേതൃത്വം വാഴപ്പള്ളി പഞ്ചായത്തില്‍ പ്രകടനത്തിന് എ.എം. തമ്പി, അഡ്വ. ജോസഫ് ഫിലിപ്പ്, സി. സനല്‍കുമാര്‍, പി.കെ. ഹരിദാസ്, സെബാസ്റ്റ്യന്‍ ആന്‍റണി, പി.എസ്. ഷാജഹാന്‍, ഇസ്മായില്‍ എന്നിവര്‍ നേതൃത്വം നല്‍കി. മാടപ്പള്ളി പഞ്ചായത്തില്‍ പ്രകടനത്തിന് പി.കെ. രവീന്ദ്രന്‍ നായര്‍, ടി.എന്‍. ബാബു, എം.ടി. സജി, രാജന്‍, എസ്. സിനാജ്, പി.ജി. അഭിലാഷ്, പി.എം. നൗഫല്‍ എന്നിവര്‍ നേതൃത്വം നല്‍കി. മുണ്ടക്കയം: കിഴക്കന്‍ മലയോര മേഖലയില്‍ ഹര്‍ത്താലായി മാറിയ പണിമുടക്കില്‍ മുണ്ടക്കയം, കൂട്ടിക്കല്‍, ഏന്തയാര്‍, കോരുത്തോട് ടൗണുകളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നില്ല. സ്വകാര്യ-കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഓടാതിരുന്നതിനത്തെുടര്‍ന്ന് ടൗണുകളില്‍ യാത്രക്കാരും കുറവായിരുന്നു. ഇരുചക്രവാഹനങ്ങളും സ്വകാര്യ ചെറുവാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങളും ബാങ്കുകളും പ്രവര്‍ത്തിച്ചില്ല. സമരക്കാര്‍ മുണ്ടക്കയത്ത് പ്രകടനവും യോഗവും സംഘടിപ്പിച്ചു. സി.പി.എം. ഏരിയ സെക്രട്ടറി ടി. പ്രസാദ്, ഐ.എന്‍.ടി.യു.സി നേതാവ് കെ.കെ. ജനാര്‍ദനന്‍, കെ.സി.സുരേഷ്, ഒ.പി.എ സലാം, പി.എസ്. സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പാലാ: ദേശീയ പണിമുടക്ക് പാലായില്‍ ഹര്‍ത്താലായി മാറി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ചുരുക്കം ചില ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഓഫിസുകളില്‍ ഹാജര്‍നില കുറവായിരുന്നു. കെ.എസ്.ആര്‍.ടി.സി സ്വകാര്യ ബസുകളും സര്‍വിസ് നടത്തിയില്ല. ടാക്സി ഡ്രൈവര്‍മാര്‍ പൂര്‍ണമായും പണിമുടക്കില്‍ പങ്കെടുത്തു. സ്കൂളുകളും കോളജുകളും പ്രവര്‍ത്തിച്ചില്ല. സംയുക്ത ട്രേഡ് യൂനിയന്‍ സമരസമിതി പാലായില്‍ പ്രകടനം നടത്തി. കുരിശുപള്ളി ജങ്ഷനില്‍ നടന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാ ജോയന്‍റ് സെക്രട്ടറി വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ബാബു കെ. ജോര്‍ജ്, ഷാര്‍ളി മാത്യു, ജോസ്കുട്ടി പൂവേലില്‍, പി.സി. തോമസ്, ജോസ് കുറ്റ്യാനിമറ്റം എന്നിവര്‍ സംസാരിച്ചു. പി.കെ. ഷാജകുമാര്‍, എം.എസ്. ശശിധരന്‍, അഡ്വ. പി.ആര്‍. തങ്കച്ചന്‍, അഡ്വ. സണ്ണി ഡേവിഡ്, അഡ്വ. ജോബി കുറ്റിക്കാട്ട്, ടോമി കട്ടയില്‍, സിബി ജോസഫ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. കൊടുങ്ങൂര്‍: വാഴൂരില്‍ പണിമുടക്ക് പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റുവാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില കുറവായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. തൊഴിലാളി സംഘടനകളുടെ നേത്വത്തില്‍ പ്രകടനവും സമ്മേളനവും നടന്നു. പ്രദേശത്ത് പൊലീസിനെയും വിന്യസിച്ചിരുന്നു. വൈക്കം: വൈക്കം മേഖലയില്‍ പണിമുടക്ക് പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. നാമമാത്ര ഇരുചക്രവാഹനങ്ങളും ചില സ്വകാര്യ വാഹനങ്ങളും ഓടി. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വാഹനഗതാഗതം നിലച്ചത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. തവണക്കടവ്-വൈക്കം ബോട്ടുജെട്ടി സര്‍വിസ് നിലച്ചത് സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കമുള്ളവര്‍ക്ക് യാത്രാദുരിതമായി. സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം ഭാഗികമായിരുന്നു. തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനവും നടന്നു. ഈരാറ്റുപേട്ട: ദേശീയ പണിമുടക്കില്‍ ഈരാറ്റുപേട്ടയിലും പരിസര പ്രദേശങ്ങളിലും ജനജീവിതം സ്തംഭിച്ചു. വാഹനങ്ങള്‍ ഓടിയില്ല, കട കമ്പോളങ്ങളും ഓഫിസുകളും പ്രവര്‍ത്തിച്ചില്ല. ഈരാറ്റുപേട്ട, തീക്കോയി, പൂഞ്ഞാര്‍, മേലുകാവ്, തിടനാട് പ്രദേശങ്ങളില്‍ പണിമുടക്ക് ഹര്‍ത്താലിന്‍െറ പ്രതീതി ഉളവാക്കി. അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കടുത്തുരുത്തി: കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞുകിടന്നു. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ യാത്രക്കാര്‍ വാഹനങ്ങള്‍ കിട്ടാതെ വിഷമിച്ചു. ഇരുചക്രവാഹനങ്ങള്‍ മാത്രം നിരത്തിലിറങ്ങി. കടുത്തുരുത്തി ടൗണിലും കല്ലറ ടൗണിലും ഐക്യ ട്രേഡ് യൂനിയനുകളുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ടൗണില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. കാഞ്ഞിരപ്പള്ളി: വിവിധ സര്‍ക്കാര്‍ ഓഫിസുകളും ബാങ്കുകളും തുറന്നുവെങ്കിലും ജീവനക്കാരുടെ അഭാവം മൂലം പ്രവര്‍ത്തിച്ചില്ല. കാഞ്ഞിരപ്പള്ളി മേഖലയിലെ വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായി അടഞ്ഞ നിലയിലായിരുന്നു. പൊതുയാത്രാ വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. ഇരുചക്രവാഹനങ്ങളും ഇതര സ്വകാര്യ വാഹനങ്ങളും യാത്രക്കായി ഉണ്ടായിരുന്നുവെങ്കിലും ഇവയുടെ യാത്ര തുടരുന്നതില്‍ സമരാനുകൂലികള്‍ പ്രതിഷേധം കാട്ടിയില്ല. സ്വകാര്യബസുകളും-കെ.എസ്.ആര്‍.ടി.സി ബസുകളും നിരത്തിലിറങ്ങാതെവന്നതാണ് ഗ്രാമീണ മേഖലയിലെ ജനങ്ങളെ വലച്ചത്. വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പേട്ടക്കവലയില്‍ നടത്തിയ യോഗത്തില്‍ ഐ.എന്‍.ടി.യു.സി നിര്‍മാണ തൊഴിലാളി യൂനിയന്‍ പ്രസിഡന്‍റ് ജോണ്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. വി.പി. ഇബ്രാഹീം, വി.പി ഇസ്മായില്‍, പി. ഷാനവാസ്, പി.എ. താഹ, അഫ്സല്‍ മഠത്തില്‍, അഡ്വ.എം.എ. ഷാജി, പി.ബി. ഗോപി, കെ.പി. അജു എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story