Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2015 5:55 PM IST Updated On
date_range 25 Oct 2015 5:55 PM ISTമൂന്നാം മുന്നണി ബി.ജെ.പിയുടെ ദിവാസ്വപ്നം –ചെന്നിത്തല
text_fieldsbookmark_border
തൊടുപുഴ: വര്‍ഗീയതയുടെ ബലത്തില്‍ കേരളത്തില്‍ മൂന്നാം മുന്നണി ഉണ്ടാക്കാമെന്ന ബി.ജെ.പി മോഹം ദിവാസ്വപ്നമാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്‍റും ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല. വടക്കേ ഇന്ത്യയിലെ അത്തരം തന്ത്രങ്ങള്‍ കേരളത്തില്‍ വിലപ്പോകില്ളെന്നും ഇടുക്കി പ്രസ് ക്ളബ് സംഘടിപ്പിച്ച ‘നേതാവ്, നിലപാട്’ മുഖാമുഖം പരിപാടിയില്‍ ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിന്‍െറ മുഖ്യശത്രു ഇടതുപക്ഷമാണ്. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് യു.ഡി.എഫിന് അനുകൂലമാണ്. കഴിഞ്ഞ തവണത്തെ 70 ശതമാനത്തെക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട ഫലമായിരിക്കും ഇത്തവണയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പൊതുസമൂഹം മതേതരവിശ്വാസികളാണ്. വര്‍ഗീയത വളര്‍ത്താനായി ജാതി സംഘടനകളെ കൂട്ടുപിടിക്കുന്ന പരീക്ഷണം ഇവിടെ വിജയിക്കില്ല. വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വേണ്ടെന്ന എന്‍.എസ്.എസ് നിലപാട് ശ്ളാഘനീയമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. മുന്നണിക്ക് പുറത്തുള്ള ഒരു കക്ഷികളുമായും യു.ഡി.എഫിന് കൂട്ടുകെട്ടില്ല. വടകരയില്‍ ആര്‍.എം.പിയുമായി യു.ഡി.എഫിന് പരസ്യമായോ രഹസ്യമായോ ധാരണയുള്ളതായി അറിവില്ല. അവര്‍ വേറെ പാര്‍ട്ടിയെന്ന നിലയില്‍ മത്സരിക്കുന്നുണ്ടാകാം. ഉമ്മന്‍ ചാണ്ടിയുടെ മതേതര നിലപാടിന് പിണറായി വിജയന്‍െറ ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട. ദുര്‍ബലപ്പെടുന്നെന്ന് സ്വയം ബോധ്യമുള്ള ഇടതുമുന്നണി മതേതര വോട്ടുകള്‍ തട്ടിയെടുക്കാനാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. മതന്യൂനപക്ഷങ്ങളുടെ കൂടെ നില്‍ക്കുന്നത് തങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാനാണ് സി.പി.എമ്മിന്‍െറ ശ്രമം. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാത്തത് സി.പി.എമ്മിന് ജനകീയാടിത്തറയിലുള്ള സംശയം മൂലമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഡി.ജി.പി ജേക്കബ് തോമസ് ചട്ടലംഘനം നടത്തിയിട്ടില്ളെങ്കില്‍ അദ്ദേഹം വിശദീകരണം നല്‍കട്ടെ. സര്‍ക്കാര്‍ ഉദ്യാഗസ്ഥരുടെ പെരുമാറ്റച്ചട്ടം അനുസരിച്ചാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്. പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ പദവി അദ്ദേഹത്തിന് നല്‍കിയില്ല എന്ന വാര്‍ത്ത ശരിയല്ല. സി.എം.ഡി എന്നതിന് എം.ഡി എന്നുമാത്രം ഉത്തരവില്‍ വരാനിടയായത് ക്ളറിക്കല്‍ പിശക് മൂലമാണ്. കണ്‍സ്യൂമര്‍ ഫെഡ് അഴിമതിക്കേസ് നിലവില്‍ സി.ബി.ഐക്ക് വിടേണ്ട സാഹചര്യമില്ല. വിജിലന്‍സ് ഇക്കാര്യത്തില്‍ രജിസ്റ്റര്‍ ചെയ്ത 18 കേസുകളില്‍ രണ്ടെണ്ണം തീര്‍പ്പായി. മറ്റുള്ളവയില്‍ അന്വേഷണം കാര്യക്ഷമമായി നടക്കുന്നു. സി.ബി.ഐ വേണമോയെന്ന് കോടതി പറയട്ടെ. ജോയ്സ് ജോര്‍ജ് എം.പിക്കെതിരെ ഉയര്‍ന്ന കൊട്ടക്കാമ്പൂര്‍ ഭൂമി കേസ് റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടതാണ്. തൃശൂരിലെ പാറ ക്വാറി കേസില്‍ ചീഫ് സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലം കര്‍ഷക പട്ടയത്തിന് എതിരല്ല. ക്വാറിയുമായി ബന്ധപ്പെട്ട ഈ കേസില്‍ മാത്രമാണ് സത്യവാങ്മൂലം. ഇക്കാര്യത്തില്‍ കോടതിയില്‍ വിശദീകരണം നല്‍കുമെന്നും മന്ത്രി പറഞ്ഞു. പ്രസ് ക്ളബ് പ്രസിഡന്‍റ് ഹാരീസ് മുഹമ്മദും സെക്രട്ടറി വിനോദ് കണ്ണോളിയും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story