Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2015 3:23 PM IST Updated On
date_range 21 Oct 2015 3:23 PM ISTആരുടെയും ഒൗദാര്യത്തിന് ഭൂരിപക്ഷ സമുദായം ഇനി കാത്തുനില്‍ക്കില്ല –തുഷാര്‍
text_fieldsbookmark_border
ചങ്ങനാശേരി: ഭൂരിപക്ഷ സമുദായം ഇനി ആരുടെയും ഒൗദാര്യത്തിനുവേണ്ടി കാത്തുനില്‍ക്കാനില്ളെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി. ജനസംഖ്യയില്‍ 47 ശതമാനം വരുന്ന ഭൂരിപക്ഷ സമുദായം കേരളത്തിന്‍െറ ഭരണചക്രം തിരിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്.എന്‍.ഡി.പി സംസ്ഥാന തലത്തില്‍ നടത്തുന്ന സമത്വ മുന്നേറ്റ യാത്രയുടെ മുന്നോടിയായി ചങ്ങനാശേരി താലൂക്ക് യൂനിയന്‍ പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി അധികാരത്തിന്‍െറ പിന്നാമ്പുറത്തേക്ക് തള്ളിവിടപ്പെട്ടവര്‍ സ്വയം സംഘടിക്കാനൊരുങ്ങിയപ്പോള്‍ ഹാലിളകിയ രാഷ്ട്രീയ തമ്പുരാക്കന്മാര്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ച് എസ്.എന്‍.ഡി.പി യോഗത്തെ ഉന്മൂലനം ചെയ്യാനുള്ള തത്രപ്പാടിലാണ്. മലബാറിലും എറണാകുളത്തും ശംഖുമുഖത്തുമൊക്കെ മഹാസമ്മേളനങ്ങള്‍ നടത്തി സംഘശക്തി തെളിയിച്ചിട്ടും അംഗീകരിക്കാന്‍ കൂട്ടാക്കാത്തവരാണ് ഇപ്പോള്‍ സ്ഥാനാര്‍ഥിത്വവുമായി പിന്നാലെ വരുന്നത്. തെരഞ്ഞെടുപ്പുകാലത്ത് അടുത്തുകൂടി കെട്ടിപ്പിടിക്കുകയും പൊട്ടിച്ചിരിക്കുകയും വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കുകയും ചെയ്യുന്നവര്‍ വിജയിച്ചുപോയാല്‍ പിന്നീട് കണ്ടഭാവം നടിക്കാറില്ളെന്നും തുഷാര്‍ പറഞ്ഞു. യൂനിയന്‍ പ്രസിഡന്‍റ് കെ.വി. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലര്‍മാരായ ഗിരീഷ് കോനാട്ട്, കെ.ഡി. രമേശ്, യൂനിയന്‍ സെക്രട്ടറി പി.എം. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മോര്‍ക്കുളങ്ങരയില്‍നിന്ന് നൂറുകണക്കിന് സമുദായ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സമ്മേളന നഗരിയിലേക്ക് തുഷാര്‍ വെള്ളാപ്പള്ളിയെ സ്വീകരിച്ചാനയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story