Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2015 6:03 PM IST Updated On
date_range 16 Oct 2015 6:03 PM ISTജില്ലയില്‍ 7496 സ്ഥാനാര്‍ഥികള്‍
text_fieldsbookmark_border
കോട്ടയം: ത്രിതല പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരില്‍ 7496 പേരുടെ പത്രികകള്‍ അംഗീകരിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന സൂക്ഷ്മ പരിശോധനയിലൂടെയാണ് മത്സരിക്കാന്‍ യോഗ്യമായ തരത്തില്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചവരെ കണ്ടത്തെിയത്. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നതിന് 104 നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചതില്‍ രണ്ടെണ്ണം തള്ളി. 103 പത്രികകള്‍ അംഗീകരിച്ചു. ഇതില്‍ 60പേര്‍ പുരുഷന്മാരും 43പേര്‍ വനിതകളുമാണ്. ബ്ളോക് പഞ്ചായത്തിലേക്ക് സമര്‍പ്പിക്കപ്പെട്ട 584 പത്രികകളാണ് അംഗീകാരം നേടിയത്. ചങ്ങനാശേരി മുനിസിപ്പാലിറ്റിയില്‍ 255ഉം വൈക്കത്ത് 93 ഉം പാലായില്‍ 104ഉം ഈരാറ്റുപേട്ടയില്‍ 153ഉം പത്രികകള്‍ അംഗീകാരം നേടി. കോട്ടയത്ത് 296 പത്രികകള്‍ സമര്‍പ്പിച്ചതില്‍ ഒരെണ്ണം തള്ളി 295 എണ്ണം അംഗീകരിച്ചു. പുതുതായി രൂപവത്കരിച്ച ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ 203 പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടതില്‍ രണ്ടെണ്ണം തള്ളി 201 എണ്ണം അംഗീകരിച്ചു. ഇതില്‍ 118 പുരുഷ സ്ഥാനാര്‍ഥികളും 83 വനിതാ സ്ഥാനാര്‍ഥികളുമാണ്. ഗ്രാമപഞ്ചായത്തുകളിലേക്ക് 7468 പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടതില്‍ 5708 എണ്ണം അംഗീകാരം നേടി. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ഒരു വാര്‍ഡിലെ പത്രികകളുടെ സൂക്ഷ്മ പരിശോധനയുടെ അന്തിമ തീരുമാനം പൂര്‍ത്തിയാകാനുണ്ട്. പിന്‍വലിക്കാനുള്ള അവസാന ദിവസം ശനിയാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story