Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2015 4:46 PM IST Updated On
date_range 6 Oct 2015 4:46 PM ISTകോട്ടയത്ത് പുലര്‍ച്ചെ സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണു
text_fieldsbookmark_border
കോട്ടയം: പുലര്‍ച്ചെയുണ്ടായ കാറ്റിലും മഴയിലും കാരാപ്പുഴ ഗവ. പ്രീ-പ്രൈമറി സ്കൂള്‍ കെട്ടിടം തകര്‍ന്നു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. അടുത്ത നാളില്‍ പുതുക്കി പ്പണിത ഭാഗം ഒഴികെയുള്ള ഭാഗമാണ് ഇടിഞ്ഞുവീണത്. കെട്ടിടത്തിന്‍െറ ശോച്യാവസ്ഥയത്തെുടര്ന്ന് ക്ളാസ് സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് നേരത്തേ മാറ്റിയിരുന്നതിനാല്‍ അധ്യയനം തടസ്സപ്പെട്ടില്ല. 70 വര്‍ഷം പഴക്കമുള്ളതാണ് സ്കൂള്‍. 50 വര്‍ഷം മുമ്പാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. കെട്ടിടം അപകടാവസ്ഥയിലായതിനെതുടര്‍ന്ന് കഴിഞ്ഞ ജൂലൈ മുതല്‍ ക്ളാസുകള്‍ സമീപത്തുള്ള കാരാപ്പുഴ സര്‍വിസ് സഹകരണ ബാങ്കിന്‍െറ കെട്ടിടത്തിലേക്കു മാറ്റിയിരുന്നു. നിലവില്‍ 30 കുട്ടികളും രണ്ടു അധ്യാപികമാരും ഒരു പാചകക്കാരിയും ഒരു ആയയും ഇവിടെ ജോലി ചെയ്യുന്നുണ്ട്. നേരത്തേ നഗരസഭക്ക് നല്കിയ നിവേദനത്തെതുടര്‍ന്ന് കെട്ടിടം ബലപ്പെടുത്താന്‍ നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് ഇടിഞ്ഞുവീണത്. പരാതി ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ പരിശോധനക്കത്തെിയ എന്‍ജീനിയര്‍മാരുടെ നിര്‍ദേശാനുസരണമാണ് കുട്ടികളെ വാടകക്കെട്ടിടത്തിലേക്ക് മാറ്റിയത്. തുടര്‍ന്ന് കെട്ടിടം ബലപ്പെടുത്താനുള്ള നടപടി സ്വീകരിക്കുകയായിരുന്നു. നിലവില്‍ കാരാപ്പുഴ സര്‍വിസ് സഹകരണ ബാങ്കിന്‍െറ കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ പൊടിശല്യം വിദ്യാര്‍ഥികളെ വലക്കുന്നതായി പരാതിയുണ്ട്. ഇടിഞ്ഞു വീണ കെട്ടിടത്തോട് ചേര്‍ന്നാണ് പ്രീപ്രൈമറി സ്കൂളിന്‍െറ ഓഫീസ്, അടുക്കള എന്നിവ പ്രവര്‍ത്തിക്കുന്നത്. ഒൗദ്യോഗിക രേഖകള്‍ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നത് ഈ ഓഫിസിലാണ്. കെട്ടിടം ഇടിഞ്ഞതോടെ ഓഫിസ് മുറിയുടെ ഭിത്തിയിലേക്ക് വെള്ളം ഒഴുകിയിറങ്ങുന്നത് വീണ്ടും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ മണ്ഡലത്തിലാണ് ഈ സ്കൂള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story