Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയം-കുമരകം റോഡ്...

കോട്ടയം-കുമരകം റോഡ് ആക്ഷന്‍ കൗണ്‍സില്‍ ഉപരോധിച്ചു

text_fields
bookmark_border
കോട്ടയം: കാഞ്ഞിരം പാലത്തിന്‍െറ അപ്രോച്ച് റോഡ് പണി ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇല്ലിക്കല്‍ കവലയില്‍ കോട്ടയം-കുമരകം റോഡ് ഉപരോധിച്ചു. സ്ത്രീകള്‍ അടക്കം നൂറുകണക്കിന് ആളുകള്‍ ഉപരോധത്തില്‍ പങ്കെടുത്തു. ഉപരോധത്തെ തുടര്‍ന്ന് കോട്ടയം-കുമരകം റൂട്ടില്‍ ഒരുമണിക്കൂറോളം വാഹന ഗതാഗതം സ്തംഭിച്ചു. ആക്ഷന്‍ കൗണ്‍സിലിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഉപരോധസമരം അഡ്വ. കലേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വി.വൈ. പ്രസാദ്, കണ്‍വീനര്‍ പീറ്റര്‍ നൈനാന്‍, ശശീന്ദ്രബാബു, ഷൈജു മലരിക്കല്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച സമരക്കാരെ കുമരകം പൊലീസിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തുനീക്കി. തുടര്‍ന്ന് ആര്‍.ഡി.ഒ, കോട്ടയം വെസ്റ്റ് സി.ഐ ഗിരീഷ് പി. സാരഥി, കുമരകം എസ്.ഐ കെ.എ. ഷരീഫ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഈമാസം എട്ടിന് ജില്ലാകലക്ടറുടെ സാന്നിധ്യത്തില്‍ പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിനത്തെുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. കാഞ്ഞിരം പാലത്തിന്‍െറ പണി പൂര്‍ത്തിയായെങ്കിലും അപ്രോച്ച് റോഡ് പണി ഇനിയും ആരംഭിച്ചിട്ടില്ല. ജൂലൈയില്‍ റോഡ്പണി ആരംഭിക്കുമെന്ന ഉറപ്പ് ലംഘിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ മലരിക്കല്‍ ഭാഗത്തുള്ളവരാണ് ഉപരോധത്തിനത്തെിയത്. കാഞ്ഞിരം-മലരിക്കല്‍ ഭാഗത്തെ നെല്‍കൃഷിമേഖലയിലേക്കുള്ള എത്തിച്ചേരുന്നതിനുള്ള ഏകമാര്‍ഗമാണ് ഈപാലം. പാലത്തിന്‍െറ അപ്രോച്ച് റോഡിന്‍െറ പണി പൂര്‍ത്തിയാക്കിയാല്‍ ഇതുവഴി ഗതാഗതം ആരംഭിക്കാന്‍ കഴിയുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇത് കാര്‍ഷികമേഖലയില്‍ വളര്‍ച്ചക്കും കാരണമാകുമെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story