Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2015 4:46 PM IST Updated On
date_range 6 Oct 2015 4:46 PM ISTമുണ്ടക്കയത്ത് വീണ്ടും രാജവെമ്പാല: മണിക്കൂറുകളോളം നാട്ടുകാര്‍ ഭീതിയുടെ മുള്‍മുനയില്‍
text_fieldsbookmark_border
മുണ്ടക്കയം: മുണ്ടക്കയത്ത് വീണ്ടും രാജവെമ്പാലയത്തെിയത് ജനങ്ങളെ ഭീതിയിലാഴ്ത്തി. മുണ്ടക്കയത്തിനടുത്ത് കോരുത്തോട്ടിലാണ് കഴിഞ്ഞദിവസം രാജവെമ്പാലയത്തെിയത്. പകല്‍ ഒരു മണിയോടുകൂടി കുഴിമാവ് പ്ളാച്ചേരി മനോജിന്‍െറ വീടിന് സമീപമാണ് പാമ്പിനെ കണ്ടത്. വിവരമറിഞ്ഞ് സമീപ പ്രദേശങ്ങളില്‍നിന്നെല്ലാം ആളുകള്‍ സ്ഥലത്തത്തെി. പുരയിടത്തിലെ പാറക്കെട്ടിനുള്ളിലേക്കുകയറിയ പാമ്പിനെ പിടികൂടാനായി നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും രാജവെമ്പാലയാണ് പാറക്കെട്ടിലെന്നറിഞ്ഞതോടെ നാട്ടിലെ പാമ്പുപിടിത്തക്കാര്‍ മുങ്ങി. ഇതോടെ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് റാന്നിയില്‍ നിന്ന് വനപാലകരും അവരുടെ ആവശ്യപ്രകാരം പാമ്പുപിടിത്തക്കാരന്‍ മരങ്ങാട്ട്പിള്ളി സ്വദേശി ജോസ് കുന്നത്തും സ്ഥലത്തത്തെി. അരമണിക്കൂറിനകം ജോസ് പാമ്പിനെ തന്‍െറ കൈവശമുള്ള ചാക്കിനുള്ളിലാക്കി. കാണാനത്തെിയവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച ശേഷം ചാക്കിലാക്കിയതോടെയാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്. രണ്ടാഴ്ചമുമ്പ് മുണ്ടക്കയം മുപ്പത്തിയൊന്നാം മൈലില്‍ കരിമൂര്‍ഖനെ വാവ സുരേഷത്തെി പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story