Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2015 3:46 PM IST Updated On
date_range 13 Nov 2015 3:46 PM ISTമള്ളൂശേരിയില്‍ അസ്ഥികള്‍ കത്തിച്ചു; പരാതിയുമായി നാട്ടുകാര്‍
text_fieldsbookmark_border
കോട്ടയം: മള്ളൂശേരി ഗ്യാസ് ഗോഡൗണിന് സമീപത്ത് മനുഷ്യ അസ്ഥി കത്തിച്ചത് പരിഭ്രാന്തി പരത്തി. സംഭവമറിഞ്ഞ് വന്‍ ജനാവലി തടിച്ചുകൂടി. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തത്തെി കത്തിച്ച അസ്ഥിയുടെ അവശിഷ്ടങ്ങള്‍ സ്റ്റേഷനിലേക്ക് മാറ്റി. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. പ്രദേശത്ത് രൂക്ഷമായ ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാരുടെ അന്വേഷണത്തിലാണ് അസ്ഥികള്‍ കത്തിക്കുന്നതായി കണ്ടത്. വിഷയത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഇവര്‍ രംഗത്തത്തെിയതോടെ പ്രശ്നം രൂക്ഷമായി. പൊലീസ് സ്ഥലത്തത്തെിയതോടെ തന്‍െറ പിതാവിന്‍െറ അസ്ഥികളാണ് കത്തിക്കുന്നതെന്നും ഇതുമായി എത്തിയ കോതമംഗലം ഇല്ലിപ്പറമ്പില്‍ പ്രിന്‍സ് ജോസഫ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രിന്‍സ് പറയുന്നതിങ്ങനെ: 27 വര്‍ഷം മുമ്പ് മരിച്ച പിതാവ് ഐ.കെ. ജോസഫിന്‍െറ മൃതദേഹം കോതമംഗലത്തെ പള്ളിയില്‍ സംസ്കരിച്ചു. തുടര്‍ന്ന് താനും സഹോദരങ്ങളുമെല്ലാം അമേരിക്കയിലേക്ക് പോയി. ഇപ്പോള്‍ അവിടെ സ്ഥിരതാമസമാണ്. അടുത്തിടെ നാട്ടിലത്തെിയപ്പോള്‍ മക്കളില്‍ ചിലര്‍ക്ക് പിതാവിന്‍െറ ഭൗതികാവശിഷ്ടങ്ങള്‍ അമേരിക്കയിലേക്ക് കൊണ്ടുപോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ താന്‍ കോതമംഗലത്തെ മൃതദേഹം സംസ്കരിച്ച പള്ളിയിലും രൂപതക്കും അപേക്ഷ നല്‍കി. ഇവര്‍ അനുമതി നല്‍കിയതനുസരിച്ച് പിതാവിന്‍െറ അസ്ഥിയടക്കമുള്ളവ കല്ലറയില്‍നിന്ന് ശേഖരിക്കുകയായിരുന്നു. പാമ്പാടിയിലുള്ള ബന്ധുവിന്‍െറ നിര്‍ദേശപ്രകാരമാണ് മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന ജോലി ചെയ്യുന്നവര്‍ മള്ളൂശേരിയില്‍ ഉണ്ടെന്ന് അറിയുന്നത്. ഇതനുസരിച്ച് ഇവരെ കാണുകയും അസ്ഥികള്‍ കത്തിക്കുകയുമായിരുന്നു. അമേരിക്കയിലെ തങ്ങളുടെ വീടുകളില്‍ സൂക്ഷിക്കുന്നതിനായാണ് അസ്ഥികള്‍ കത്തിച്ച് ചാരമാക്കിയതെന്നും ഇതില്‍ ദുരൂഹതയൊന്നുമില്ളെന്നും പ്രിന്‍സ് പറയുന്നു. അതേസമയം, പ്രാഥമിക പരിശോധനയില്‍ ദുരൂഹതയൊന്നും കാണുന്നില്ളെന്ന് ഗാന്ധിനഗര്‍ പൊലീസ് അറിയിച്ചു. എന്നാല്‍, നാട്ടുകാര്‍ പരാതി ഉയര്‍ത്തിയ സാഹചര്യത്തില്‍ വിശദമായ പരിശോധന നടത്തുമെന്നും ഇതിനായി വെള്ളിയാഴ്ച പ്രിന്‍സിനോടും മൃതദേഹാവശിഷ്ടങ്ങള്‍ കത്തിച്ചവരോടും സ്റ്റേഷനിലത്തൊന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പള്ളിയില്‍ നല്‍കിയ അപേക്ഷ അടക്കമുള്ളവ പരിശോധിക്കും. ഇവര്‍ പറയുന്നത് ശരിയാണെങ്കില്‍ സ്റ്റേഷനില്‍ എത്തിച്ചിരിക്കുന്ന ഭസ്മം വിട്ടുനല്‍കുമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story