പൗരത്വ ഭേദഗതി നിയമം: പ്രതിഷേധം കനക്കുന്നു
text_fieldsഇരവിപുരം: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊല്ലൂർവിള പള്ളിമുക്കിൽ അര മണിക്കൂറോളം ദേശീയപാത ഉപരോധിച്ചു. ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഇരവിപുരം എസ്.ഐ അനീഷിെൻറ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി സമരക്കാരുമായി ചർച്ച നടത്തിയ ശേഷമാണ് ഉപരോധം അവസാനിച്ചത്.
ജനാധിപത്യ പോരാട്ടങ്ങളെ അട്ടിമറിക്കുന്നു –വെൽഫെയർ പാർട്ടി
കൊല്ലം: രാജ്യത്തെ ജനാധിപത്യ പോരാട്ടങ്ങളെ അട്ടിമറിക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് സലിം മൂലയിൽ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരംചെയ്ത സാമൂഹിക-രാഷ്ട്രീയ-മത നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി ഷഫീക് ചോഴിയക്കോട് അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി ജില്ല വൈസ് പ്രസിഡൻറ് അഫ്സൽ കാരറ, സോളിഡാരിറ്റി ജില്ല ജനറൽ സെക്രട്ടറി ഡോ. തൻവീർ, വെൽഫെയർ പാർട്ടി മണ്ഡലം വൈസ് പ്രസിഡൻറ് അബ്ദുൽ സലാം എന്നിവർ സംസാരിച്ചു.
പ്രതിഷേധ പ്രകടനം
കൊട്ടിയം: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് മയ്യനാട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ഉമയനല്ലൂരിൽ നിന്നാരംഭിച്ച പ്രകടനം കൊട്ടിയത്ത് സമാപിച്ചു. യോഗം യു.ഡി.എഫ് ഇരവിപുരം നിയോജക മണ്ഡലം വർക്കിങ് ചെയർമാൻ കെ. ബേബിസൺ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. സജി ഡി. ആനന്ദ്, മണിയംകുളം ബദറുദ്ദീൻ, ഉമയനല്ലൂർ ഷിഹാബുദ്ദീൻ, കെ.ബി. ഷഹാൽ, ബ്രൈറ്റ് മുഹ്സിൻ, വഹാബ്, ഡി.വി. ഷിബു, ജി. വേണു, പി. ലിസ്റ്റൻ, കിടങ്ങിൽ സുധീർ, കൊട്ടിയം ഫസലുദ്ദീൻ, സി.കെ. അജയകുമാർ, പഞ്ചായത്തംഗങ്ങളായ എം. നാസർ, അനീഷാ സലീം, ലീന ലോറൻസ്, വിപിൻ വിക്രം എന്നിവർ സംസാരിച്ചു.
പ്രതിഷേധം ശക്തം
കുണ്ടറ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുണ്ടറയിൽ ഇടത് പാർട്ടികളും യുവജന സംഘടനകളും പ്രതിഷേധം ശക്തമാക്കി. സി.പി.എം കിഴക്കേകല്ലട, പേരയം, കുണ്ടറ, പെരിനാട്, ഇളമ്പള്ളൂർ, കൊറ്റങ്കര ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനം നടന്നു. കിഴക്കേകല്ലടയിൽ ജി. വേലായുധനും പേരയത്ത് എം.വൈ. ആൻറണിയും കുണ്ടറയിൽ എം. വിൻസൻറും പെരിനാട്ട് ബൈജുവും തുളസിയും ഇളമ്പള്ളൂരിൽ രാജശേഖരൻപിള്ളയും നാരായണപിള്ളയും കൊറ്റങ്കരയിൽ മനാഫും ദേവദാസും മൺറോതുരുത്തിൽ ജയചന്ദ്രനും നേതൃത്വം നൽകി.
ജമാഅത്ത് സംയുക്തസമിതി റാലി തിങ്കളാഴ്ച
കുണ്ടറ: ഭരണഘടനയെ വെല്ലുവിളിക്കുന്ന പൗരത്വ നിയമഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുണ്ടറയിൽ 18 ജമാഅത്തുകളുടെ നേതൃത്വത്തിൽ 23ന് വൈകീട്ട് നാലിന് സംയുക്തസമിതി റാലി നടക്കും. ആശുപത്രിമുക്ക് കെ.ഐ.പി ഗ്രൗണ്ടിൽ നിന്നാരംഭിക്കുന്ന റാലി ഇളമ്പള്ളൂർ വഴി കേരളപുരത്ത് സമാപിക്കും.
എസ്.എഫ്.െഎ മാർച്ച്
കുണ്ടറ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ കുണ്ടറ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. എസ്.എഫ്.ഐ ജില്ല സെക്രട്ടറി ആദർശ് എം. സജി ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡൻറ് പി. അദ്വൈത് അധ്യക്ഷത വഹിച്ചു. ജില്ല സെക്രേട്ടറിയറ്റ് അംഗം അൽ അമീൻ, ഡി. വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻറ് അരുൺ കുമാർ, അശ്വിൻ ദേവ്, എസ്.കെ. വിഷ്ണു, പ്രിൻസ് എന്നിവർ സംസാരിച്ചു.
ഇടത് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധം
കൊല്ലം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ സമരം നടത്തിയ സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ ഉൾപ്പെടെയുള്ള ഇടത് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ചും പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്ത് ട്രെയിൻ തടഞ്ഞു. സമരം എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി ജഗത് ജീവൻ ലാലി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എസ്. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം അജ്മീൻ എം. കരുവ, ജില്ല ജോ. സെക്രട്ടറിമാരായ നോബൽ ബാബു, ടി.എസ്. നിധിഷ്, എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി എ. അഥിൻ, ജില്ല പ്രസിഡൻറ് അനന്ദു എസ്. പോച്ചയിൽ, ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ വി. വിനേഷ്, എ. നൗഷാദ്, ആർ. ശരവണൻ, അഖില എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
