ഓപറേഷൻ വിശുദ്ധി: നിരവധിപേർ പിടിയിൽ 

  • കോ​ട്പ നി​യ​മ​പ്ര​കാ​രം 46 കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്തു

10:27 AM
13/09/2019

കൊ​ല്ലം: എ​ക്സൈ​സി​െൻറ ‘ഓ​പ​റേ​ഷ​ൻ വി​ശു​ദ്ധി’ ഓ​ണ​ക്കാ​ല പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി തി​രു​വോ​ണ​ദി​വ​സം നി​ര​വ​ധി​പേ​ർ പി​ടി​യി​ലാ​യി. ഒ​രു എ​ൻ.​ഡി.​പി.​എ​സ് കേ​സും അ​ഞ്ച് അ​ബ്കാ​രി കേ​സു​ക​ളും കോ​ട്പ നി​യ​മ​പ്ര​കാ​രം 46 കേ​സു​ക​ളും ര​ജി​സ്​​റ്റ​ർ ചെ​യ്തു. വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 60 ഗ്രാം ​ക​ഞ്ചാ​വ്, ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച സ്കൂ​ട്ട​ർ, അ​ഞ്ച് ലി​റ്റ​ർ ചാ​രാ​യം, 140 ലി​റ്റ​ർ കോ​ട, 3.5 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം, 46.5 കി​ലോ​ഗ്രാം നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്നം എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. കോ​ട്പ നി​യ​മ​പ്ര​കാ​ര​മു​ള്ള കേ​സു​ക​ളി​ലാ​യി 9,200 രൂ​പ പി​ഴ ഈ​ടാ​ക്കി. സ്കൂ​ട്ട​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 60 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ൽ സ​നു എ​ന്ന​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

പു​ന്ന​ല ഭാ​ഗ​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ചാ​രാ​യം വാ​റ്റാ​ൻ പാ​ക​പ്പെ​ടു​ത്തി​യ 105 ലി​റ്റ​ർ കോ​ട ക​ണ്ടെ​ടു​ത്ത​ത്. ക​രു​നാ​ഗ​പ്പ​ള്ളി ക​ല്ലേ​ലി​ഭാ​ഗം ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശ​മ​ദ്യം കൈ​വ​ശം സൂ​ക്ഷി​ച്ചി​രു​ന്ന ത​ഴ​വ സ്വ​ദേ​ശി സു​ര​ജ​ൻ എ​ന്ന​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്തു. ക​രു​നാ​ഗ​പ്പ​ള്ളി പാ​വു​മ്പ ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചാ​രാ​യം വാ​റ്റാ​ൻ പാ​ക​പ്പെ​ടു​ത്തി​യ 35 ലി​റ്റ​ർ കോ​ട ക​ണ്ടെ​ടു​ത്തു. കു​ള​ക്ക​ട കി​ഴ​ക്ക് ഭാ​ഗ​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ൽ ര​ഘു എ​ന്ന​യാ​ളെ ചാ​രാ​യ​വു​മാ​യി അ​റ​സ്​​റ്റ്​ ചെ​യ്തു. പു​ന​ലൂ​ർ ചാ​ലി​യ​ക്ക​ര ഭാ​ഗ​ത്ത് നി​ന്നും അ​ഞ്ച് ലി​റ്റ​ർ ചാ​രാ​യം ക​ണ്ടെ​ടു​ത്തു. കൊ​ല്ലം റേ​ഞ്ചി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 40 കി​ലോ​ഗ്രാം നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് 34 കോ​ട്പ കേ​സു​ക​ളി​ലാ​യി 6800 രൂ​പ പി​ഴ ഈ​ടാ​ക്കി. പ​രി​ശോ​ധ​ന തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു. കൊ​ല്ലം എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം. ​നൗ​ഷാ​ദ്, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​എ​സ്. രാ​ജേ​ഷ്, സു​രേ​ഷ്കു​മാ​ർ, അ​ജി​ത്കു​മാ​ർ, ആ​ർ.​ജി. വി​നോ​ദ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Loading...
COMMENTS