Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസംഘര്‍ഷത്തില്‍...

സംഘര്‍ഷത്തില്‍ പരിക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു; കൊല്ലത്ത് ഞായറാഴ്ച ഹര്‍ത്താല്‍

text_fields
bookmark_border
സംഘര്‍ഷത്തില്‍ പരിക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു; കൊല്ലത്ത് ഞായറാഴ്ച ഹര്‍ത്താല്‍
cancel

കൊല്ലം: ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു. കടയ്ക്കല്‍ കാഞ്ഞിരത്തുംമുക്ക് തെക്കടത്തില്‍ വീട്ടില്‍ രവീന്ദ്രന്‍പിള്ള (59)ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഞായറാഴ്ച കൊല്ലം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

റിട്ട. എ.എസ്.ഐ ആയ രവീന്ദ്രന്‍പിള്ള  ബി.ജെ.പി കടയ്ക്കല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. രണ്ടാഴ്ചമുമ്പ് മുതയില്‍ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.

Show Full Article
TAGS:bjp hartal 
Web Title - kollam bjp hartal
Next Story