നാ​ല്​ കാറുക​ൾ കൂ​ട്ടി​യി​ടി​ച്ച്​  ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്​

10:09 AM
20/05/2019
ചാ​ത്ത​ന്നൂ​ർ സ്പി​ന്നി​ങ്​ മി​ല്ലി​ന് സ​മീ​പം കൂ​ട്ടി​യി​ടി​ച്ച കാ​റു​ക​ൾ

ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ സ്പി​ന്നി​ങ്​ മി​ല്ലി​ന് സ​മീ​പം നാ​ല്​ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്ക്​ 12 ഒാ​ടെ കൊ​ല്ലം ഭാ​ഗ​ത്തു​നി​ന്ന്​ തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് എ​തി​ർ​ദി​ശ​യി​ൽ വ​ന്ന കാ​റി​ൽ ഇ​ടി​ക്കു​ക​യും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തു​നി​ന്ന്​ വ​ന്ന കാ​റി​​െൻറ പി​ന്നി​ൽ മ​റ്റ്​ കാ​റു​ക​ൾ ഇ​ടി​ച്ചു​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ദീ​ർ​ഘ​നേ​രം ഗ​താ​ഗ​ത​ത​ട​സ്സ​മു​ണ്ടാ​യി. ചാ​ത്ത​ന്നൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Loading...
COMMENTS