Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ചലില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോയിലിടിച്ച് ഗര്‍ഭിണി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

text_fields
bookmark_border
അഞ്ചലില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോയിലിടിച്ച് ഗര്‍ഭിണി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു
cancel

അഞ്ചല്‍: കെ.എസ്.ആര്‍.ടി.സി വേണാട് ബസ് ഓട്ടോയിലിടിച്ച് രണ്ടുപേര്‍ മരിച്ചു. ഗര്‍ഭിണി ഉള്‍പ്പെടെയാണ് മരിച്ചത്. ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന ആയൂര്‍ അകമണ്‍ സോമാലയത്തില്‍ പ്രീതി (21), അകമണ്‍ പുതുവല്‍വിള വീട്ടില്‍ ആതിര (24) എന്നിവരാണ് മരിച്ചത്. പ്രീതിയുടെ ഭര്‍ത്താവ് അജിത്, ആതിരയുടെ മാതാവ് അമ്പിളി, ഡ്രൈവര്‍ സുല്‍ഫിക്കര്‍ എന്നിവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ അഞ്ചല്‍-ആയൂര്‍ പാതയില്‍ ഇടമുളയ്ക്കല്‍ മുസ്ലിം ജമാഅത്ത് പള്ളിക്ക് സമീപത്തെ വളവിലാണ് അപകടം. അഞ്ചലില്‍നിന്ന് ആയൂരിലേക്ക് സര്‍വിസ് നടത്തിയ ബസ് എതിരെവന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ പ്രീതിയും ആതിരയും മരിച്ചെന്ന് പരിസരവാസികള്‍ പറഞ്ഞു. ഇരുവീട്ടുകാരും ബന്ധുക്കളും അയല്‍വാസികളുമാണ്. ഇരുവരുടേയും സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.

പ്രീതിയുടെ വിവാഹം കഴിഞ്ഞിട്ട് ഒരുവര്‍ഷത്തോളമേ ആയിട്ടുള്ളൂ. മൂന്നുമാസം ഗര്‍ഭിണിയായിരുന്നു. പിതാവ്:ഷാജി,മാതാവ്: വത്സല. സഹോദരി: അശ്വതി. മുരളി-അമ്പിളി ദമ്പതികളുടെ മകളാണ് ആതിര. സഹോദരി: അഞ്ജു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - anchal accident
Next Story