Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനി​ര​വ​ധി...

നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

text_fields
bookmark_border
കൊ​ട്ടാ​ര​ക്ക​ര: ചാ​രാ​യ, ക​ഞ്ചാ​വ് കേ​സു​ക​ളി​ലെ പ്ര​തി ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കി​ടെ എ​ക്സൈ​സിെൻറ പി​ടി​യി​ലാ​യി. പെ​രും​കു​ളം ര​ഞ്ജി​നി വി​ലാ​സ​ത്തി​ൽ ര​വി (37) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്നും 478 പൊ​തി ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. കൊ​ട്ടാ​ര​ക്ക​ര ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് ആ​ന​യു​മാ​യി വ​ന്ന പാ​പ്പാ​ന്മാ​ർ​ക്ക് മി​ക്ക​ദി​വ​സ​ങ്ങ​ളി​ലും ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​ത് ഇ​യാ​ളാ​യി​രു​ന്നു. ഇ​വ​രി​ൽ​നി​ന്ന് കി​ട്ടി​യ വി​വ​ര​ത്തിെൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ പാ​പ്പാ​ന്മാ​ർ എ​ന്ന വ്യാ​ജേ​ന എ​ക്സൈ​സ്​ സം​ഘം ഇ​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഏ​നാ​ത്ത് ഭാ​ഗ​ത്ത് വി​ൽ​പ​ന പൂ​ർ​ത്തി​യാ​ക്കി ഉ​ട​ൻ കൊ​ട്ടാ​ര​ക്ക​ര​യി​ലെ​ത്തു​മെ​ന്ന​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വേ​ഷം മാ​റി​നി​ന്ന എ​ക്സൈ​സ്​ സം​ഘ​ത്തി​ന് ക​ഞ്ചാ​വ് കൈ​മാ​റു​ന്ന​തി​നി​ട​യി​ൽ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പൊ​തി​ക്ക് 300 രൂ​പ നി​ര​ക്കി​ലാ​ണ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. വ്യാ​ജ​ചാ​രാ​യം വാ​റ്റി​യ കേ​സി​ലും ക​ഞ്ചാ​വ് വി​റ്റ കേ​സി​ലും പ്ര​തി​യാ​യി​രു​െ​ന്ന​ന്ന് എ​ക്സൈ​സ്​ പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു. പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി നീ​ണ്ട​ക​ര: ക​ട​യി​ൽ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ സ്വ​ദേ​ശി​നി ഷം​സ​ല​ത​യു​ടെ (56) ക​ട​യി​ൽ ബു​ധ​നാ​ഴ്ച ച​വ​റ എ​സ്.​ഐ ജ​യ​കു​മാ​റിെൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത്. ഇ​ത​ര​സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി വി​വ​രം കി​ട്ട​യ​തിെൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. സെ​മി​നാ​ർ ന​ട​ത്തി കു​ണ്ട​റ: സ്​​റ്റാ​ർ​ച്ച്മു​ക്ക് കൈ​ര​ളി ന​ഗ​ർ ​െറ​സി​ഡ​ൻ​റ്സ്​ അ​സോ​സി​യേ​ഷ​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘സ്​​ത്രീ സു​ര​ക്ഷ​യും ജ​ന​മൈ​ത്രി പൊ​ലീ​സും’ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി. കു​ണ്ട​റ എ​സ്.​ഐ എ. ​നൗ​ഫ​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. യോ​ഗം പെ​രി​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ​ൽ. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ് ശി​വ​ൻ​വേ​ളി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷെ​റ​ഫ് കു​ണ്ട​റ, സെ​ക്ര​ട്ട​റി രാ​ജ​ൻ കു​ണ്ട​റ, ആ​ർ. രാ​ധാ​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story