Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2017 6:32 PM IST Updated On
date_range 1 May 2017 6:32 PM ISTകേരള കാഷ്യൂ ബോർഡ്: പ്രതീക്ഷയോടെ കശുവണ്ടിമേഖല
text_fieldsbookmark_border
കൊല്ലം: കേരള കാഷ്യൂ ബോർഡ് രൂപവത്കരണത്തിനുള്ള സർക്കാർ നടപടികൾ ജില്ലയിലെ കശുവണ്ടി മേഖലയിൽ ഉയർത്തുന്നത് വലിയ പ്രതീക്ഷകൾ. കടുത്തപ്രതിസന്ധിയിലൂടെ കടന്നുപോവുന്ന വ്യവസായത്തിൽ ആവശ്യമായ ഇടെപടൽ നടത്താൻ ഇത്തരത്തിലൊരു സംവിധാനം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കോഫി ബോർഡ്, റബർ ബോർഡ് എന്നിവയുടെ മാതൃകയിൽ ദേശീയതലത്തിൽ കാഷ്യൂ ബോർഡ് ആരംഭിക്കണമെന്നും അതിെൻറ ആസ്ഥാനം കൊല്ലത്ത് വേണമെന്നുമുള്ള മുറവിളി കേന്ദ്ര സർക്കാറുകൾ തുടർച്ചയായി അവഗണിക്കുകയായിരുന്നു. കേന്ദ്ര സർക്കാറിന് കീഴിൽ കാഷ്യൂ ബോർഡ് കൊല്ലം ആസ്ഥാനമായി തുടങ്ങാനുള്ള സാധ്യത പിന്നീട് ഇല്ലാതായി. തുടർന്നാണ് സംസ്ഥാന സർക്കാറിന് കീഴിൽ കാഷ്യൂ ബോർഡ് കൊല്ലം കേന്ദ്രമാക്കി തുടങ്ങാൻ പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇടനിലക്കാരുടെ ചൂഷണത്തിൽനിന്ന് വ്യവസായത്തെ സംരക്ഷിച്ച് തോട്ടണ്ടി സംഭരണം, ഉൽപന്ന വിപണനം, തൊഴിൽദിനങ്ങൾ ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങളിൽ നേരിട്ട് തീരുമാനമെടുക്കാവുന്ന സംവിധാനമായി ബോർഡിനെ മാറ്റുകയാണ് ലക്ഷ്യം. ആഭ്യന്തരവിപണിയിൽ തോട്ടണ്ടി ആവശ്യാനുസരണം ലഭ്യമാവാത്തതിനാൽ വിദേശരാജ്യങ്ങളിൽനിന്നാണ് ആവശ്യമായതിെൻറ ഭൂരിഭാഗവും ഇറക്കുമതിചെയ്യുന്നത്. കശുവണ്ടി വികസന കോർപറേഷനും, കാെപക്സും വേവ്വേറെ ടെൻഡർ ക്ഷണിച്ചാണ് തോട്ടണ്ടി വാങ്ങുന്നത്. തോട്ടണ്ടി വാങ്ങുന്നതിലെ ഗുണനിലവാരം, കരാർ വ്യവസ്ഥകൾ, വില എന്നിവ സംബന്ധിച്ച് തുടർച്ചയായുണ്ടാകുന്ന ആരോപണങ്ങളും കശുവണ്ടിേമഖലയെ അസ്വസ്ഥമാക്കുന്നു. കാഷ്യൂ ബോർഡ് വരുന്നതോടെ ഇത്തരം കാര്യങ്ങൾ യുക്തമായ തീരുമാനവും ഇടപെടലുകളും നടത്താനാവുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. സ്വകാര്യ കശുവണ്ടി ഫാക്ടറികളുടെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കാനും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാനുമാവും. മുൻകാലങ്ങളിൽ ഫാക്ടറികൾ പ്രവർത്തിപ്പിക്കുന്നവർ ആവശ്യാനുസരണം തോട്ടണ്ടി വിദേശരാജ്യങ്ങളിൽ നിന്നടക്കം നേരിട്ട് വാങ്ങുന്നതായിരുന്നു പതിവ്. പിന്നീട് തോട്ടണ്ടി വിവിധ രാജ്യങ്ങളിൽനിന്ന് വാങ്ങി ഉയർന്നവിലക്ക് വിൽക്കുന്ന ലോബി സജീവമായി. ഇതുമൂലം തോട്ടണ്ടി ഉയർന്ന വിലയ്ക്ക് വാങ്ങാൻ പൊതുമേഖലക്ക് പുറമേ സ്വകാര്യ ഫാക്ടറികളും നിർബന്ധിതരാവുന്നു. ഇൗ സാഹചര്യവും കാഷ്യൂ േബാർഡ് രൂപവത്കരിക്കുന്നതോടെ മാറ്റിയെടുക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. കശുവണ്ടി വികസന േകാർപറേഷെൻറയും കാപെക്സിെൻറയും സാമ്പത്തികനില ഇപ്പോൾ ഭദ്രമാണ്. 80 കോടി ബാങ്ക് ബാധ്യത അടച്ചുതീർത്തിട്ടുണ്ട്. സാമ്പത്തികഭദ്രത ഉറപ്പാക്കിയതിനാൽ ഓവർ ഡ്രാഫ്റ്റ് സൗകര്യങ്ങൾ വർധിപ്പിക്കാൻ ബാങ്കുകളും തയാറായിട്ടുണ്ട്. കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കുന്നതിന് ബജറ്റിൽ തുക വകയിരുത്തിയതും പ്രതീക്ഷ നൽകുന്നു. സംസ്ഥാനത്ത് തോട്ടണ്ടി ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാൻ ഇതിനകം ആരംഭിച്ച ശ്രമങ്ങളും ഇൗ മേഖലയിലുള്ളവർ പ്രതീക്ഷയോടെയാണ് കാണുന്നത്. കശുവണ്ടി വികസന കോർപറേഷെൻറ വിവിധ ഫാക്ടറികളിലെ 90 ഏക്കർ സ്ഥലത്ത് കശുമാവ് കൃഷി, ജൈവ പച്ചക്കറികൃഷി എന്നിവ നടത്തുന്ന പദ്ധതിക്കും ഇതിനകം രൂപംനൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story