Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജ​ന​വാ​സ​മേ​ഖ​ല​യിൽ...

ജ​ന​വാ​സ​മേ​ഖ​ല​യിൽ കാ​ട്ടു​പോ​ത്തു​കൂ​ട്ടം; ഭീ​തി​യോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ

text_fields
bookmark_border
കു​ള​ത്തൂ​പ്പു​ഴ: ജ​ന​വാ​സ​മേ​ഖ​ല​ക്ക്​ സ​മീ​പം പ​ക​ൽ​സ​മ​യ​ത്തും കാ​ട്ടു​പോ​ത്തു​ക​ളു​ടെ കൂ​ട്ട​ത്തെ ക​ണ്ട​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ൽ. കു​ള​ത്തൂ​പ്പു​ഴ​ക്ക്​ സ​മീ​പം ക​ല്ലു​വെ​ട്ടാം​കു​ഴി മു​പ്പ​ത​ടി പാ​ല​ത്തി​നു​സ​മീ​പ​ത്തും, അ​മ്പ​തേ​ക്ക​ർ -വി​ല്ലു​മ​ല ആ​ദി​വാ​സി കോ​ള​നി​പാ​ത​യി​ലും ശ​നി​യാ​ഴ്ച പ​ക​ൽ കാ​ട്ടു​പോ​ത്തു​ക​ളു​ടെ കൂ​ട്ട​ത്തെ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം,- ചെ​ങ്കോ​ട്ട അ​ന്ത​ർ​സം​സ്​​ഥാ​ന പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​യ വാ​ഹ​ന​യാ​ത്രി​ക​രാ​ണ് ക​ല്ലു​വെ​ട്ടാം​കു​ഴി ജ​ന​വാ​സ​മേ​ഖ​ല​ക്ക്​ എ​തി​ർ​വ​ശ​ത്തു​ള്ള പ്ലാേ​ൻ​റ​ഷ​നി​ൽ കാ​ട്ടു​പോ​ത്തു​ക​ളെ ക​ണ്ട​ത്. കു​ട്ടി​ക​ള​ട​ക്കം ഇ​രു​പ​തി​ല​ധി​കം എ​ണ്ണ​മു​ള്ള സം​ഘ​ത്തെ​യാ​ണ് വി​ല്ലു​മ​ല കോ​ള​നി പാ​ത​യി​ൽ ക​ണ്ട​ത്. ആ​ദി​വാ​സി കോ​ള​നി​യി​ലേ​ക്ക് ക​ട​ന്നു​പോ​യ ഓ​ട്ടോ​യു​ടെ ശ​ബ്​​ദം കേ​ട്ട​തോ​ടെ കാ​ട്ടു​പോ​ത്തു​ക​ൾ ഒ​ന്നാ​കെ റോ​ഡി​നു​കു​റു​കെ ഓ​ടി കോ​ള​നി​ക്ക് സ​മീ​പ​ത്തെ ച​തു​പ്പി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. ആ​ദി​വാ​സി കോ​ള​നി​യി​ൽ​നി​ന്ന്​ മീ​റ്റ​റു​ക​ൾ മാ​ത്രം അ​ക​ലെ കാ​ട്ടു​പോ​ത്തു​ക​ളു​ടെ സം​ഘം എ​ത്തി​യ​താ​യി അ​റി​ഞ്ഞ​തോ​ടെ കോ​ള​നി വാ​സി​ക​ൾ രാ​ത്രി​യാ​ത്ര ഉ​പേ​ക്ഷി​ച്ചു. വ​ന​ത്തി​ൽ വ​ര​ൾ​ച്ച ബാ​ധി​ച്ച​തോ​ടെ പ​ച്ച​പ്പും കു​ടി​വെ​ള്ള​വും​തേ​ടി​യാ​ണ് കാ​ട്ടു​പോ​ത്തു​ക​ൾ ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. പ്ര​ദേ​ശ​ത്തെ വ​ന​ത്തി​ൽ കാ​ട്ടു​പോ​ത്തു​ക​ളു​ടെ സാ​ന്നി​ധ്യ​മെ​ത്തി​യ​തോ​ടെ കാ​ട്ടാ​ന​ക്കൂ​ട്ടം പ്ര​ദേ​ശ​ത്തു​നി​ന്ന്​ വി​ട്ടു​പോ​യി​ട്ടു​ണ്ടാ​കു​മെ​ന്നു​ള്ള ആ​ശ്വാ​സം നാ​ട്ടു​കാ​ർ​ക്കു​ണ്ട്. കാ​ട്ടു​പോ​ത്തു​ക​ൾ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യാ​ൻ ന​ഷ്​​ടം​താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​യി​രി​ക്കും.
Show Full Article
TAGS:LOCAL NEWS 
Next Story