Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎ​രു​മ...

എ​രു​മ വി​​ര​ണ്ടോ​ടിയത് 20 കി​ലോ​മീ​റ്റ​ർ

text_fields
bookmark_border
പത്തനാപുരം: വിരണ്ടോടിയ എരുമയെ 20 കിലോമീറ്ററിലധികം പിന്നിട്ടശേഷം നാട്ടുകാർ പിടികൂടി. കൊട്ടാരക്കര പള്ളിക്കലിൽനിന്ന് വിരണ്ടോടിയ എരുമയാണ് തലവൂർ കുരായിൽ എത്തിയത്. പിടികൂടാനായി ഉടമ പിറകേ ഓടിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് വാഹനത്തിൽ പിന്തുടർന്ന് തലവൂർ കുരായിലെത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ എരുമയെ പിടികൂടിയത്. അഞ്ചലിൽനിന്ന് വാങ്ങിയ എരുമയാണ് വിരണ്ടോടിയത്. ഇടവഴികളിലൂടെയും പ്രധാന പാതയിലൂടെയും 20 കിലോമീറ്ററിലധികം താണ്ടിയ എരുമയെ ഒരു പുരയിടത്തിൽ പ്രദേശവാസികൾ തടഞ്ഞ് മരത്തിൽ കെട്ടിയിടുകയായിരുന്നു. തുടർന്ന് ഉടമക്ക് കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story