Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightട്രെ​യി​നു​ക​ൾ...

ട്രെ​യി​നു​ക​ൾ ‘പി​ടി​ച്ചി​ടു​ന്ന​ത്​’​പ​തി​വ്; യാ​ത്ര​ക്കാ​ർ​ ദു​രി​തത്തിൽ​

text_fields
bookmark_border
കൊല്ലം: ട്രെയിനുകൾ വൈകുന്നത് പതിവായതോടെ യാത്രക്കാർ വലയുന്നു. വൈകിയോടുന്ന സൂപ്പർഫാസ്റ്റ് െട്രയിനുകളടക്കം കടത്തിവിടാനായി മറ്റ് ട്രെയിനുകൾ ഏറെനേരം പല സ്റ്റേഷനുകളിലും പിടിച്ചിടുന്നത് വർധിച്ചിട്ടുമുണ്ട്. സൂപ്പർഫാസ്റ്റും പിന്നീട് എക്സ്പ്രസ് െട്രയിനുകളും കടന്നുപോയശേഷമാവും പാസഞ്ചർ ട്രെയിനുകൾക്ക് അവസരം ലഭിക്കുക. പുനലൂർ^കൊല്ലം^മധുര പാസഞ്ചറടക്കം ഇത്തരത്തിൽ വൈകുന്നത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കുന്നു. കൊല്ലത്തുനിന്ന് വൈകീട്ട് ആറിന് തിരുവനന്തപുരം വഴി മധുരയിലേക്ക് പോകുന്ന ട്രെയിൻ ഒരു ദിവസവും കൃത്യസമയം പാലിക്കാറില്ല. ഇൗ സമയം, പതിവായി വൈകിയെത്തുന്ന മറ്റ് ട്രെയിനുകൾ കടന്നുപോയശേഷമാണ് പാസഞ്ചറിന് അവസരം ലഭിക്കുക. ജനശതാബ്ദി എക്പ്രസിന് വഴിയൊരുക്കാൻ മംഗലാപുരം^നാഗർകോവിൽ ഏറനാട് എക്സ്പ്രസ് വിവിധ സ്റ്റേഷനുകളിൽ നിർത്തിയിടുന്നതും പതിവാണ്. എല്ലാദിവസവും കൊല്ലത്ത് 7.35ന് എത്തുന്ന ഏറനാട് കഴക്കൂട്ടം, കൊച്ചുവേളി തുടങ്ങിയ സ്റ്റേഷനുകളിൽ ജനശതാബ്ദി കടന്നുപോകാൻ വേണ്ടി ഏറെനേരം നിർത്തിയിടുന്നു. നാഗർകോവിൽവരെ പോകേണ്ട യാത്രക്കാരെ ഇത് ഏറെ വലയ്ക്കുന്നു. കഴിഞ്ഞദിവസം മുക്കാൽ മണിക്കൂറോളം െകാച്ചുവേളി സ്റ്റേഷനിൽ ഏറനാട് നിർത്തിയിട്ടിരുന്നു. പിന്നാെലവന്ന ജനശതാബ്ദി വൈകിയതിനെത്തുടർന്നായിരുന്നു ഇത്. തുടർന്ന് യാത്രക്കാരിൽ പലരും കൊച്ചുവേളി സ്റ്റേഷനിലിറങ്ങി റെയിൽവേ ഉദ്യോഗസ്ഥരോട് പ്രതിഷേധം അറിയിച്ചിരുന്നു. രാവിലെ 8.55ന് തിരുവനന്തപുരെത്തത്തുന്ന കന്യാകുമാരി^മുംബൈ സി.എസ്.ടി എക്സ്പ്രസും സമയക്രമം പാലിക്കുന്നില്ലെന്ന പരാതി തുടർച്ചയായുണ്ടാവുന്നു. മൂന്നുവർഷം മുമ്പ് 9.15ന് കൊല്ലത്തെത്തിയിരുന്ന ഇൗ ട്രെയിനിെൻറ സമയം പിന്നീട് 10.05 ആയി പുതുക്കി നിശ്ചയിച്ചിരുന്നു. എന്നാൽ, ഇപ്പോൾ മിക്കദിവസങ്ങളിലും ട്രെയിൻ കൊല്ലത്തെത്തുക 10.30ന് ശേഷമാണ്. രാവിലെ 7.15ന് ശബരി എക്സ്പ്രസ് കഴിഞ്ഞാൽ തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് കന്യാകുമാരി എക്സ്പ്രസ് മാത്രമാണുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story