Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2017 8:44 PM IST Updated On
date_range 27 March 2017 8:44 PM ISTതീപിടിത്തം: നശിച്ച സാധനങ്ങൾ കടകളിൽനിന്ന് നീക്കി
text_fieldsbookmark_border
കൊല്ലം: പായിക്കട റോഡിൽ അഗ്നിക്കിരയായ കടകളിൽനിന്ന് നശിച്ച സാധന സാമഗ്രികൾ പൂർണമായും നീക്കി. കത്തിയമർന്ന 11 കടകളുടെയും മേൽക്കൂരകളും മാറ്റി. നശിച്ച കടകൾക്കെല്ലാം പുനർനിർമാണത്തിെൻറ ഭാഗമായി ഒറ്റ മേൽക്കൂര നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച രാവിലെ ഇതിെൻറ നിർമാണം ആരംഭിക്കും. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ മേൽനോട്ടത്തിലാണ് നിർമാണം. മേൽക്കൂരക്ക് െചലവാകുന്ന തുക കട ഉടമകൾ നൽകണം. ശനിയാഴ്ച പുലർച്ച 4.30 ഓടെ ചിന്നക്കട -പായിക്കട റോഡിൽ ചിന്നക്കട ജുമാ മസ്ജിദിന് എതിർവശത്തെ 11 കടകളാണ് കത്തിയത്. തുടർന്ന്, കുറച്ചു സാധനങ്ങൾ കച്ചവടക്കാർ മാറ്റിയിരുന്നു. ശേഷിച്ചവയാണ് ഞായറാഴ്ച മാറ്റിയത്. ചില കച്ചവടക്കാർ കത്തിനശിച്ച സാധനങ്ങൾ ആക്രി വിലയ്ക്ക് വിൽക്കുകയായിരുന്നു. മിക്ക വ്യാപാര സ്ഥാപനങ്ങളിലെയും മുഴുവൻ സാധനങ്ങളും ഇനി ഉപയോഗിക്കാനാകാത്ത വിധം നശിച്ചിട്ടുണ്ട്. മുന്തിയ ഇനം എൽ.ഇ.ഡി ടി.വി മുതൽ ലോഹ പാത്രങ്ങൾ, വീട്ടുപകരണങ്ങൾ, മാറ്റുകൾ, തുണിത്തരങ്ങൾ എന്നിവയാണ് അഗ്നിക്കിരയായതിൽ അധികവും. തീപിടിത്തത്തെതുടർന്ന് കടകളിൽ അപകടകരമായ രീതിയിലുണ്ടായിരുന്ന കമ്പികളും മറ്റും മുറിച്ചുനീക്കി. കത്തിക്കരിഞ്ഞ സാധനങ്ങളുടെ അവശിഷ്ടങ്ങൾ മിനിലോറിയിലും മറ്റുമായി കൊണ്ടു പോകുകയായിരുന്നു. തീ അണയ്ക്കാൻ ഫയർഫോഴ്സ് ഉപയോഗിച്ച വെള്ളവും പല കടകൾക്കുള്ളിലും കെട്ടിക്കിടക്കുന്നുണ്ട്. കടകൾ പൂർവസ്ഥിതിയിലാക്കാൻ ഇനിയും ആഴ്ചകൾ വേണ്ടിവരുമെന്നും പുനർനിർമിക്കാൻ വൻതുക ചെലവാക്കേണ്ടി വരുമെന്നും വ്യാപാരികൾ പറയുന്നു. സർക്കാർ സഹായം ലഭിച്ചാലേ പിടിച്ചുനിൽക്കാൻ കഴിയൂവെന്ന് പല കച്ചവടക്കാരും പറഞ്ഞു. കടകളിലെ ജീവനക്കാരും ബുദ്ധിമുട്ടിലായിട്ടുണ്ട്. വ്യപാരികൾക്കൊപ്പം ഇവിടെ പണിയെടുത്തിരുന്ന ജീവനക്കാർക്കും അടിയന്തര സഹായം നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കെ.എസ്.ഇ.ബിയോട് വിവരങ്ങൾ ആവശ്യപ്പെട്ടു കൊല്ലം: പായിക്കട റോഡിലെ തീപിടിത്തം വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലമാണെന്നനിഗമനത്തിെൻറ അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ െപാലീസ് കെ.എസ്.ഇ.ബിയോട് ആവശ്യെപ്പട്ടു. പഴയ കെട്ടിടത്തിൽ ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തമുണ്ടാവാൻ സാധ്യതയേറെയാണെന്നാണ് നിഗമനം. ഇതു സംബന്ധിച്ച സാധ്യതകൾ പരിശോധിക്കാനാണ് കെ.എസ്ഇ.ബിയോട് നിർദേശിച്ചിട്ടുള്ളത്. തീപിടിത്തത്തിന് അട്ടിമറി സാധ്യതയില്ലെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story