Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right...

ലാ​ഭ​ന​ഷ്​​ട​ക്ക​ണ​ക്കു​ക​ൾ നോ​ക്കേ​ണ്ട സ്​​ഥാ​പ​ന​ങ്ങ​ള​ല്ല വി​ദ്യാ​ല​യ​ങ്ങ​ൾ –മ​ന്ത്രി കെ. ​രാ​ജു

text_fields
bookmark_border
അഞ്ചൽ: ലാഭനഷ്ടങ്ങളുടെ കണക്കുകൾ നോക്കാതെ പൊതുവിദ്യാലയങ്ങളെ പൈതൃകങ്ങളായി പരിഗണിച്ച് സംരക്ഷിക്കണമെന്ന് മന്ത്രി കെ. രാജു. പൊടിയിട്ടുവിള ഗവ. എൽ.പി സ്കൂളിെൻറ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനവും സ്കൂൾ വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.സി. ജോസ് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്തംഗം ബി. സരോജാദേവി പൂർവ അധ്യാപകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി. ശ്രീലക്ഷ്മി പൂർവ വിദ്യാർഥികളെ ആദരിച്ചു. നാൽപതിലേറെ തവണ രകതം ദാനം നൽകിയ വിഷ്ണു പുലിയൂർമഠത്തിനെ മന്ത്രി പൊന്നാടയണിയിച്ചു. അഞ്ചൽ എ.ഇ.ഒ പി. ദിലീപ് സമ്മാന വിതരണം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് എസ്. പത്മകുമാരി, ബി.പി.ഒ വീണ എസ്. നായർ, സഹകരണ ബാങ്ക് പ്രസിഡൻറ് സി.എസ്. ജയപ്രസാദ്, ഗ്രാമ പഞ്ചായത്തംഗം ബേബി മാത്യു, പി. അനിൽകുമാർ, വി.കെ. റോയി, എൻ.കെ. ബാലചന്ദ്രൻ, പി.സി. ലീലാമ്മ, പി. വാസുദേവൻ, എസ്.എം.സി ചെയർമാൻ ടി.പി. രാധാകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി കെ.കെ. പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story