Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right...

കു​ടി​വെ​ള്ള​മി​ല്ലാ​തെ ഒ​രു സ​ർ​ക്കാ​ർ ഓ​ഫി​സ്​

text_fields
bookmark_border
കിളികൊല്ലൂർ: മങ്ങാട് വിേല്ലജ് ഓഫിസടക്കം പ്രവർത്തിക്കുന്ന കോർപറേഷൻ വക കെട്ടിടത്തിൽ കുടിവെള്ളത്തിനായി യാചിക്കുകയാണ് ജീവനക്കാർ. ഒാരോ ഭരണസമിതി വരുമ്പോഴും ലക്ഷങ്ങൾ െചലവാക്കി മോടി പിടിപ്പിക്കുമ്പോഴും കുടിവെള്ളം എത്തിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. കിളികൊല്ലൂർ മൂന്നാംകുറ്റി കെ.എസ്.ഇ.ബി ഓഫിസിന് സമീപമാണ് കോർപറേഷൻ വക കെട്ടിടം. മങ്ങാട് വിേല്ലജ് ഓഫിസിന് പുറമേ സാക്ഷരത മിഷൻ തുടർ വിദ്യാകേന്ദ്രം, അക്ഷയ കേന്ദ്രം, തയ്യൽ പരിശീലന കേന്ദ്രം, പബ്ലിക് ലൈബ്രറി എന്നിവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സ്ത്രീ ജീവനക്കാരും പരിശീലനത്തിനെത്തുന്ന മുപ്പതോളം പെൺകുട്ടികളും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ബുദ്ധിമുട്ടുന്നു. ഭൂരിഭാഗം പേരും അയൽവീടുകളെയാണ് ആശ്രയിക്കുന്നത്. മാറി മാറി വന്ന ഭരണകർത്താക്കളോട് നിരവധി തവണ പരാതി നൽകിയെങ്കിലും നടപടികളുണ്ടായിെല്ലന്ന് ഇവിടെയെത്തുന്നവർ പറയുന്നു. കെട്ടിടത്തിലേക്ക് ഒരു പൊതുടാപ്പെങ്കിലും നൽകിയാൽ ഒരു പരിധിവരെ പ്രശ്നപരിഹാരം ഉണ്ടാകും. അത്യാവശ്യ കാര്യങ്ങൾക്കായി മഴ സമയത്ത് ബാരലിൽ വെള്ളം ശേഖരിക്കുകയാണ് ജീവനക്കാർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story