Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right...

ന​ഷ്​​ട​പ്ര​താ​പ​ത്തി​ൽ പു​തു​ശ്ശേ​രി കൈ​ത്ത​റി സ​ഹ​ക​ര​ണ​സം​ഘം

text_fields
bookmark_border
ഓ​യൂ​ർ: പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ​മാ​യ കൈ​ത്ത​റി പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ട്ട​തിെൻറ നേ​ർ​ക്കാ​ഴ്ച​യാ​വു​ക​യാ​ണ്​ ക​രി​ങ്ങ​ന്നൂ​ർ പു​തു​ശ്ശേ​രി കൈ​ത്ത​റി സ​ഹ​ക​ര​ണ​സം​ഘം. ഒ​രു​കാ​ല​ത്ത്​ വെ​ളി​ന​ല്ലൂ​ർ, ഇ​ള​മാ​ട്​ ഗ്രാ​മ​ങ്ങ​ളി​ൽ കൈ​ത്ത​റി വ​ലി​യൊ​രു കു​ടി​ൽ​വ്യ​വ​സാ​യ​മാ​യി​രു​ന്നു. ചെ​റു​ഗ്രാ​മ​ങ്ങ​ൾ ഉ​ണ​ർ​ന്നി​രു​ന്ന​ത്​ ത​റി ഓ​ട​ത്തിെൻറ ഒ​ച്ച​കേ​ട്ടാ​യി​രു​ന്നു. 1959ൽ ​കൈ​ത്ത​റി നെ​യ്ത്തി​നെ വ്യ​വ​സാ​യ​മാ​യി സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു. തു​ട​ർ​ന്ന്​ നെ​യ്ത്തു​കാ​ർ അം​ഗ​ങ്ങ​ളാ​യ നി​ര​വ​ധി സം​ഘ​ങ്ങ​ൾ ചെ​റു​ഗ്രാ​മ​ങ്ങ​ളി​ൽ രൂ​പം​കൊ​ണ്ടു. അ​തോ​ടെ കൈ​ത്ത​റി വ്യ​വ​സാ​യ​രം​ഗ​ത്ത്്​ വ​ൻ​കു​തി​പ്പു​ക​ളാ​ണ് ഉ​ണ്ടാ​യ​ത്. തൊ​ഴി​ൽ സു​ര​ക്ഷ​യും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭ്യ​മാ​യ​തി​നെ തു​ട​ർ​ന്ന്​ മേ​ഖ​ല​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ ചേ​ക്കേ​റു​ക​യാ​യി​രു​ന്നു. കൈ​ത്ത​റി​ത്തു​ണി​ക​ൾ വി​ദേ​ശ​മാ​ർ​ക്ക​റ്റു​ക​ൾ പോ​ലും കൈ​യ​ട​ക്കി​യി​രു​ന്നു. മാ​റി​മാ​റി​വ​ന്ന സ​ർ​ക്കാ​റു​ക​ൾ ഈ ​മേ​ഖ​ല​ക്ക്​ വേ​ണ്ട​ത്ര പ്രാ​ധാ​ന്യം ന​ൽ​കി​യി​ല്ല. അ​തോ​ടെ പ്ര​തി​സ​ന്ധി​യു​ടെ ക​രി​മേ​ഘ​ങ്ങ​ൾ കാ​ർ​ന്നു​തി​ന്നാ​ൻ തു​ട​ങ്ങി. പ​ലി​ശ​ക്കെ​ടു​ത്ത്​ സം​ഘ​ങ്ങ​ൾ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​യെ​ങ്കി​ലും ക​ട​ക്കെ​ണി​യി​ലാ​യി ജ​പ്തി​ഭീ​ഷ​ണി നേ​രി​ടു​ന്ന അ​വ​സ്​​ഥ​യി​ൽ ഉൗ​ർ​ധ്വ​ശ്വാ​സം വ​ലി​ക്കു​ക​യാ​ണ്​ ക​രി​ങ്ങ​ന്നൂ​ർ, 504, ആ​ക്ക​ൽ, ക​ണ്ണം​കോ​ട്, ഓ​യൂ​ർ, വെ​ളി​യം പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി കൈ​ത്ത​റി സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ. നൂ​ലു​ക​ളി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ചാ​യ​ത്തി​നും രാ​സ​വ​സ്​​തു​ക്ക​ൾ​ക്കും വി​ല കു​തി​ച്ചു​യ​ർ​ന്നു. ക​രി​ങ്ങ​ന്നൂ​ർ പു​തു​ശ്ശേ​രി കൈ​ത്ത​റി​സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന് 1977 ഒ​ക്ടോ​ബ​ർ 14ന് ​ആ​ണ് അ​ന്ന​ത്തെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്ന കെ.​എം. മാ​ണി ത​റ​ക്ക​ല്ലി​ട്ട​ത്. ര​ണ്ട്്​ വ​ർ​ഷ​ത്തി​നു​ശേ​ഷം 1979 ജ​നു​വ​രി 12ന് ​പി.​കെ. വാ​സു​ദേ​വ​ൻ​നാ​യ​ർ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ സം​ഘം ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്ന​ര പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷം ഇ​നി​യും ഒ​രു സ്വ​പ്ന​ഗ്രാ​മം പൂ​വ​ണി​യു​മോ എ​ന്ന പ്ര​ത്യാ​ശ​പോ​ലും ശേ​ഷി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ്​ വാ​സ്​​ത​വം.
Show Full Article
TAGS:LOCAL NEWS 
Next Story