Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബാ​ലി​ക​യു​ടെ മ​ര​ണം:...

ബാ​ലി​ക​യു​ടെ മ​ര​ണം: യൂ​ത്ത്കോ​ൺ​ഗ്ര​സ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ മാ​ർ​ച്ചി​ൽ ക​ല്ലേ​റ്​, ലാ​ത്തി​ച്ചാ​ർ​ജ്

text_fields
bookmark_border
കു​ണ്ട​റ: നാ​ന്തി​രി​ക്ക​ലി​ൽ 10 വ​യ​സ്സു​കാ​രി മ​രി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ യൂ​ത്ത്കോ​ൺ​ഗ്ര​സ്​ കു​ണ്ട​റ മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ മാ​ർ​ച്ചി​ൽ ക​ല്ലേ​റും ലാ​ത്തി​വീ​ശ​ലും. പൊ​ലീ​സ്​ ലാ​ത്തി​ച്ചാ​ർ​ജി​ൽ പ്ര​തി​ഷേ​ധി​ച്ച്​ കോ​ൺ​ഗ്ര​സ്​ കു​ണ്ട​റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ വെ​ള്ളി​യാ​ഴ്​​ച ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തു. സം​ഘ​ർ​ഷ​ത്തി​ൽ യൂ​ത്ത്കോ​ൺ​ഗ്ര​സ്​ മ​ണ്ഡ​ലം​പ്ര​സി​ഡ​ൻ​റ്​ നി​ഷാ​ദ്, ദീ​പ​ക് എ​ന്നി​വ​ർ​ക്കും അ​ഡീ​ഷ​ന​ൽ എ​സ്​.​ഐ സ​ണ്ണി​വ​ർ​ഗീ​സി​നും എ.​എ​സ്​.​ഐ. ഗം​ഗാ​ധ​ര​ൻ ത​മ്പി​ക്കും പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 5.15 ഓ​ടെ​യാ​ണ്​ കോ​ൺ​ഗ്ര​സ്​–​യൂ​ത്ത്കോ​ൺ​ഗ്ര​സ്​–​മ​ഹി​ള കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രു​ടെ മാ​ർ​ച്ച്​ സ്​​റ്റേ​ഷ​നി​ലേ​ക്ക് എ​ത്തി​യ​ത്. മാ​ർ​ച്ച്​ സ​റ്റേ​ഷ​ന്സ​മീ​പം വ​ടം​കെ​ട്ടി പൊ​ലീ​സ്​ ത​ട​യു​ക​യും പ്ര​തി​രോ​ധ​നി​ര തീ​ർ​ക്കു​ക​യും​ചെ​യ്തു. മു​ദ്രാ​വാ​ക്യം മു​ഴ​ക്കി പൊ​ലീ​സി​ന് അ​ടു​ത്തെ​ത്തി​യ​തോ​ടെ ക​ല്ലേ​റു​ണ്ടാ​യി. പൊ​ലീ​സി​ന്​ ക​ല്ലേ​റ്​ കി​ട്ടി​യ​തോ​ടെ അ​വ​ർ ലാ​ത്തി​വീ​ശി. ഇ​തി​ലാ​ണ്​ ര​ണ്ട്​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും പൊ​ലീ​സു​ദ്യോ​ഗ​സ്​​ഥ​ർ​ക്കും പ​രി​ക്കേ​റ്റ​ത്. മാ​ർ​ച്ച്​​ പി​രി​ച്ചു​വി​ട്ട​ശേ​ഷ​വും പൊ​ലീ​സി​നു​നേ​രെ ക​ല്ലേ​റു​ണ്ടാ​യ​തോ​ടെ പൊ​ലീ​സ്​ പ്ര​വ​ർ​ത്ത​ക​രെ വി​ര​ട്ടി​യോ​ടി​ച്ചു. മാ​ർ​ച്ച്​ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ കെ. ​ബാ​ബു​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി. ​പ്ര​താ​പ​വ​ർ​മ​ത​മ്പാ​ൻ, േപ്രം​രാ​ജ്, ബി​ന്ദു ജ​യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story