Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകോ​ൺ​ക്രീ​റ്റ്...

കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ പൊ​ളി​ക്കാ​ൻ വെ​ടി​മ​രു​ന്ന്: മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
പ​ത്ത​നാ​പു​രം: ഗാ​ന്ധി​ഭ​വ​നു​വേ​ണ്ടി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തിെൻറ കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ പൊ​ളി​ക്കാ​നാ​യി വെ​ടി​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​തി​ന് മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട കു​ടു​ത്ത കു​മാ​ർ ഭ​വ​നി​ൽ വി​ജ​യ​കു​മാ​ർ (32), ഏ​നാ​ദി​മം​ഗ​ലം ഇ​ള​മ​ണ്ണൂ​ർ സ​ജി ഭ​വ​നി​ൽ സ​ജി​കു​മാ​ർ (39), ക​ല​ഞ്ഞൂ​ർ കീ​ച്ചേ​രി കാ​വും​പു​റ​ത്ത് വീ​ട്ടി​ൽ സ​ന്തോ​ഷ് (43) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം. കു​ണ്ട​യ​ത്ത് കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​െൻറ ഭാ​ഗ​മാ​യി സു​ര​ക്ഷി​ത​ത്വ​മി​ല്ലാ​തെ വെ​ടി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ക​യും സ​മീ​പ​ത്തെ നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്​​ടം ഉ​ണ്ടാ​കു​ക​യും ചെ​യ്തു. വീ​ടു​ക​ളു​ടെ ഭി​ത്തി​യും മ​തി​ലു​ക​ൾ​ക്കും വി​ള്ള​ൽ വീ​ണി​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തി​െൻറ അ​ടി​സ്ഥാ​നം നി​ർ​മി​ക്കു​ന്ന​തി​നാ​യി പു​റ​ത്തേ​ക്ക് നി​ന്ന കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ളു​ടെ മു​ക​ൾ​ഭാ​ഗം വെ​ടി​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച് പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. അ​നു​മ​തി​യി​ല്ലാ​തെ വെ​ടി​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​തി​ക​ളെ പു​ന​ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു. തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ പ​ത്ത​നാ​പു​രം വി​ല്ലേ​ജ് ഓ​ഫി​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ത്ത​നാ​പു​രം പൊ​ലീ​സും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
Show Full Article
TAGS:LOCAL NEWS 
Next Story