Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവ​ർ​ഗീ​യ ഫാ​ഷി​സം...

വ​ർ​ഗീ​യ ഫാ​ഷി​സം ജ​ന​ജീ​വി​ത​ത്തെ ഭീ​തി​പ്പെ​ടു​ത്തു​ന്നു –ടി.​ഡി. രാ​മ​കൃ​ഷ്​​ണ​ൻ

text_fields
bookmark_border
ക​ട​യ്​​ക്ക​ൽ: അ​ധി​കാ​ര​ത്തി​​െൻറ ആ​നു​കൂ​ല്യം​പ​റ്റി നി​ൽ​ക്കു​ന്ന വ​ർ​ഗീ​യ ഫാ​ഷി​സം ജ​ന​ജീ​വി​ത​ത്തെ ഭീ​തി​പ്പെ​ടു​ത്തു​ന്ന കാ​ല​മാ​ണ്​ ഇ​ന്ത്യ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന്​ എ​ഴു​ത്തു​കാ​ര​ൻ ടി.​ഡി. രാ​മ​കൃ​ഷ്​​ണ​ൻ. പ്ര​ഭാ​ക​ര​ൻ വ​യ​ല​യു​ടെ അ​മാ​വാ​സി​യി​ലെ പൂ​ക്ക​ൾ, ഗാ​ന്ധി​ന​ഗ​റി​ലേ​ക്കു​ള്ള ദൂ​രം നോ​വ​ലു​ക​ൾ പ്ര​കാ​ശ​നം​ചെ​യ്​​ത്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ഴു​ത്തും പു​സ്​​ത​ക​പ്ര​കാ​ശ​ന​വു​മൊ​ന്നും അ​ത്ര ല​ളി​ത​മ​ല്ലാ​താ​യി മാ​റു​ക​യാ​ണ്. പ്ര​കാ​ശ​ന​ച​ട​ങ്ങു​ക​ൾ ക​ഴി​ഞ്ഞ്​ മ​ട​ങ്ങു​​ന്ന​വ​ർ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​തും എ​ഴു​ത്തു​ക​രെ​യും പ്ര​സാ​ധ​ക​രെ​യും ക​രി​ഒാ​യി​ൽ പൂ​ശു​ന്ന​തും വീ​ട്ടി​ൽ​ക​യ​റി വെ​ടി​വെ​ച്ച്​ കൊ​ല്ലു​ന്ന​തും ന​മ്മു​ടെ പു​തി​യ അ​നു​ഭ​വ​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചു​റ്റു​പാ​ടു​ക​ളെ​യും​ പ്ര​കൃ​തി​യെ​യും കു​റി​ച്ച്​ തി​ക​ഞ്ഞ ജാ​ഗ്ര​ത പ്ര​ഭാ​ക​ര​ൻ വ​യ​ല​യു​ടെ ര​ച​ന​ക​ളി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ല്ല​ക്ക​ര ര​ത്​​നാ​ക​ര​ൻ എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ക​ട​യ്​​ക്ക​ൽ വ്യാ​പാ​ര​ഭ​വ​നി​ൽ ഡോ. ​വ​യ​ല വാ​സു​ദേ​വ​ൻ​പി​ള്ള ഫൗ​ണ്ടേ​ഷ​നാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. താ​ലൂ​ക്ക്​ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ ജെ.​സി. അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​ജി. വി​ജ​യ​കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​ഫ. ബി. ​ശി​വ​ദാ​സ​ൻ​പി​ള്ള, പു​ളി​മാ​ത്ത്​ ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പു​സ്​​ത​ക​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. ഡോ. ​തോ​ട്ടം ഭു​വ​നേ​ന്ദ്ര​ൻ​നാ​യ​ർ പു​സ്​​ത​ക​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി. പ്ര​ഭാ​ത്​ ബു​ക്​​സ്​ ജ​ന​റ​ൽ മാ​നേ​ജ​ർ എ​സ്. ഹ​നീ​ഫ റാ​വു​ത്ത​ർ, ജെ. ​സു​ധാ​ക​ര​ൻ, ര​വീ​ന്ദ്ര​ൻ​പി​ള്ള, വ​യ​ലാ​ശ​ശി എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​ഭാ​ക​ര​ൻ വ​യ​ല ന​ന്ദി പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story