Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅം​ഗ​ൻ​വാ​ടി...

അം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ത്തി​ന് ഭീ​ഷ​ണി​യാ​യി മ​രം

text_fields
bookmark_border
പ​ന്മ​ന: അം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ത്തി​നും ഇ​വി​ടു​ത്തെ കു​രു​ന്നു​ക​ൾ​ക്കും ഭീ​ഷ​ണി​യാ​യി തേ​ക്ക്​ മ​രം. പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ലെ മ​ന​യി​ൽ ക​ണ്ണ​ൻ​കു​ള​ങ്ങ​ര പ്ര​ദേ​ശ​ത്തെ 80ാം ന​മ്പ​ർ അം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ത്തോ​ടു​ചേ​ർ​ന്നാ​ണ് വ​ലി​യ തേ​ക്ക് നി​ൽ​ക്കു​ന്ന​ത്. ഇ​തി​െൻറ വേ​രു​ക​ൾ സ​മീ​പ​ത്തെ കി​ണ​ർ, അം​ഗ​ൻ​വാ​ടി കെ​ട്ടി​ടം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പ​ട​ർ​ന്നി​രി​ക്കു​ക​യാ​ണ്. ശ​ക്ത​മാ​യ മ​ഴ​യി​ൽ തേ​ക്കി​െൻറ ശി​ഖ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണാ​ൽ അം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലോ വൈ​ദ്യു​തി ക​മ്പി​യി​ലോ ആ​യി​രി​ക്കും വീഴുക. സ​മീ​പ​ത്തെ വീ​ട്ടു​കാ​ർ​ക്കും വൃ​ക്ഷം ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. പ​രാ​തി​യു​മാ​യി പ​ഞ്ചാ​യ​ത്ത്​ അ​ധി​കൃ​ത​രു​ടെ അ​ടു​ത്ത് ചെ​ന്ന​തി​നെ തു​ട​ർ​ന്ന് വ​നം വ​കു​പ്പ്​ അ​ധി​കൃ​ത​രെ വി​വ​രം ധ​രി​പ്പി​ക്കു​ക​യും അ​വ​രെ​ത്തി തേ​ക്കി​ന് വി​ല​യി​ടു​ക​യും ചെ​യ്ത​താ​ണ്. എ​ന്നാ​ൽ, വി​ല​ക്കൂ​ടു​ത​ൽ കാ​ര​ണം ആ​രും ഇ​ത് വാ​ങ്ങാ​നെ​ത്തി​യി​ല്ല. എ​ന്നാ​ൽ, ഇ​പ്പോ​ൾ ചു​വ​ട്ടി​ൽ​നി​ന്ന്​ മ​ണ്ണ് ഒ​ലി​ച്ചി​റ​ങ്ങി തേ​ക്ക് ചാ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത് ര​ക്ഷാ​ക​ർ​ത്താ​ക്ക​ളെ അ​ങ്ക​ലാ​പ്പി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. അം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ത്തി​ലേ​ക്ക് ചാ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന തേ​ക്ക് മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.
Show Full Article
TAGS:LOCAL NEWS 
Next Story