Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightേട്രാ​ളി​ങ്​...

േട്രാ​ളി​ങ്​ നി​രോ​ധ​ന​ത്തി​ന്​ ഒ​രു​ങ്ങി​യ​താ​യി ക​ല​ക്​​ട​ർ

text_fields
bookmark_border
കൊ​ല്ലം: ജി​ല്ല​യി​ൽ േട്രാ​ളി​ങ്​ നി​രോ​ധ​നം സു​ഗ​മ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യി ക​ല​ക്ട​ർ ടി. ​മി​ത്ര അ​റി​യി​ച്ചു. 14ന് ​അ​ർ​ധ​രാ​ത്രി മു​ത​ൽ ജൂ​ലൈ 31 അ​ർ​ധ​രാ​ത്രി വ​രെ നീ​ളു​ന്ന നി​രോ​ധ​ന​ത്തി​െൻറ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് ക​ല​ക്​​ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. നി​രോ​ധ​നം ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പാ​യി ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്​​ടി​ക്കു​ന്ന​തി​ന് പ​ര​വൂ​ർ മു​ത​ൽ അ​ഴീ​ക്ക​ൽ വ​രെ ക​ര​യി​ലും ക​ട​ലി​ലും മൈ​ക്ക് അ​നൗ​ൺ​സ്​​മ​െൻറ് ന​ട​ത്തും. 14ന് ​അ​ർ​ധ​രാ​ത്രി േട്രാ​ളി​ങ്​ ബോ​ട്ടു​ക​ൾ നീ​ണ്ട​ക​ര പാ​ല​ത്തി​െൻറ കി​ഴ​ക്കു​വ​ശ​ത്തേ​ക്കു മാ​റ്റി പാ​ല​ത്തി​െൻറ സ്​​പാ​നു​ക​ൾ ത​മ്മി​ൽ ച​ങ്ങ​ല​യി​ട്ട് ബ​ന്ധി​ക്കും. ഇ​ൻ​ബോ​ർ​ഡ് വ​ള്ള​ങ്ങ​ൾ​ക്ക് ഡീ​സ​ൽ അ​ടി​ക്കു​ന്ന​തി​നാ​യി നീ​ണ്ട​ക​ര, ശ​ക്തി​കു​ള​ങ്ങ​ര, അ​ഴീ​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​ത്സ്യ​ഫെ​ഡ് പ​മ്പു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. ഇ​തോ​ടൊ​പ്പം ക​ഴി​ഞ്ഞ വ​ർ​ഷം തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച അ​ഴീ​ക്ക​ൽ ഭാ​ഗ​ത്തെ സ്വ​കാ​ര്യ പ​മ്പു​ക​ളും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കും. തീ​ര​ദേ​ശ​ത്തെ മ​റ്റെ​ല്ലാ പ​മ്പു​ക​ളും ഇ​ക്കാ​ല​യ​ള​വി​ൽ അ​ട​ച്ചി​ടും. സ​മാ​ധാ​ന​പ​ര​മാ​യ േട്രാ​ളി​ങ്​ നി​രോ​ധ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് തീ​ര​ത്തും ഹാ​ർ​ബ​റു​ക​ളി​ലും പൊ​ലീ​സി​െൻറ സ​ജീ​വ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കും. ത​ങ്ക​ശ്ശേ​രി, നീ​ണ്ട​ക​ര, അ​ഴീ​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​റൈ​ൻ എ​ൻ​ഫോ​ഴ്സ​മ​െൻറ് ക​ൺേ​ട്രാ​ൾ റൂ​മു​ക​ൾ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും. 10 ലൈ​ഫ് ഗാ​ർ​ഡു​ക​ളും മൂ​ന്ന് ബോ​ട്ടു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന സീ ​റെ​സ്​​ക്യൂ സ്​​ക്വാ​ഡും കോ​സ്​​റ്റ​ൽ പൊ​ലീ​സ്​ ബോ​ട്ടും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ണ്ടാ​കും. ത​ങ്ക​ശ്ശേ​രി, നീ​ണ്ട​ക​ര ഹാ​ർ​ബ​റു​ക​ളി​ലെ പു​ലി​മു​ട്ടു​ക​ളി​ൽ സോ​ളാ​ർ ഗൈ​ഡ് ലൈ​റ്റു​ക​ൾ സ്​​ഥാ​പി​ക്കു​ന്ന​തി​ന്​ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നീ​ണ്ട​ക​ര ഹാ​ർ​ബ​റി​ലെ ​​ഡ്ര​ഡ്ജി​ങ്​ ജോ​ലി​ക​ൾ േട്രാ​ളി​ങ്​ നി​രോ​ധ​ന കാ​ല​യ​ള​വി​ൽ പൂ​ർ​ത്തീ​ക​രി​ക്കും. ബോ​ട്ടു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൗ​ജ​ന്യ റേ​ഷ​നും സ​മ്പാ​ദ്യ ആ​ശ്വാ​സ പ​ദ്ധ​തി​ത്തു​ക​യും ല​ഭ്യ​മാ​ക്കും. സ​ബ് ക​ല​ക്ട​ർ ഡോ. ​എ​സ്. ചി​ത്ര, എ.​ഡി.​എം ഐ. ​അ​ബ്്ദു​ൽ സ​ലാം, ഫി​ഷ​ഫീ​സ്​ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി.​ടി. സു​രേ​ഷ്കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി േട്ര​ഡ് യൂ​നി​യ​നു​ക​ളു​ടെ​യും ബോ​ട്ടു​ട​മ അ​സോ​സി​യേ​ഷ​​െൻറ​യും പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ളും ഫി​ഷ​റീ​സ്, പൊ​ലീ​സ്, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്​​മ​െൻറ്, മ​ത്സ്യ​ഫെ​ഡ്, ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ്, പൊ​തു​വി​ത​ര​ണം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലെ ജി​ല്ല ത​ല ഉ​ദ്യോ​ഗ​സ്​​ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
Show Full Article
TAGS:LOCAL NEWS 
Next Story