Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജി​ല്ല​യി​ലെ...

ജി​ല്ല​യി​ലെ പ​ട്ടി​ക​ജാ​തി ഹോ​സ്​​റ്റ​ലു​ക​ളി​ൽ കു​ട്ടി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു

text_fields
bookmark_border
കൊ​ല്ലം: ജി​ല്ല​യി​ലെ പ​ട്ടി​ക​ജാ​തി പ്രീ​മെ​ട്രി​ക്, പോ​സ്​​റ്റ് മെ​ട്രി​ക്​ ഹോ​സ്​​റ്റ​ലു​ക​ളി​ൽ താ​മ​സി​ച്ച്​ പ​ഠി​ക്കു​ന്ന വി​ദ്യ​ാർ​ഥി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു. 10 ഹോ​സ്​​റ്റ​ലു​ക​ളി​ലാ​യി 390കു​ട്ടി​ക​ൾ​ക്ക്​ താ​മ​സി​ച്ച്​ പ​ഠി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ലും ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം 233പേ​ർ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. അ​തേ​സ​മ​യം ജി​ല്ല ചൈ​ൽ​ഡ്​ പ്രെ​ട്ട​ക്​​ഷ​ൻ യൂ​നി​റ്റി​​െൻറ ചി​ൽ​ഡ്ര​ൻ​സ്​ ഹോ​മു​ക​ളി​ൽ പ​ട്ടി​ക​ജാ​തി വി​ദ്യ​ർ​ഥി​ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​ണ്. ഷെ​ൽ​റ്റ​ർ ഹോ​മി​ലെ കു​ട്ടി​ക​െ​​ള പ്രീ​മെ​ട്രി​ക്, പോ​സ്​​റ്റ് മെ​ട്രി​ക്​ ഹോ​സ്​​റ്റ​ലു​ക​ളി​ലേ​ക്ക്​ മാ​റ്റി​യാ​ൽ കൂ​ടു​ത​ൽ മി​ക​ച്ച സം​ര​ക്ഷ​ണം ന​ൽ​കാ​​നാ​കു​മെ​ന്നാ​ണ്​ ജി​ല്ല ശി​ശു സം​ര​ക്ഷ​ണ സ​മി​തി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്​. ഇ​തി​നാ​യി പ​ട്ടി​ക​ജാ​തി ഹോ​സ്​​റ്റ​ലു​ക​ളു​ടെ ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​തി​നു​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​രേ​ഖ സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ക്കു​െ​മ​ന്നും അ​റി​യു​ന്നു. കൊ​ല്ലം ബീ​ച്ച്​ റോ​ഡി​ലെ ആ​ൺ​കു​ട്ടി​ക​ളു​ടെ ചി​ൽ​​​ഡ്ര​ൻ​സ്​ ഹോ​മി​ലെ 56 പേ​രി​ൽ 26 കു​ട്ടി​ക​ളും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ശ​ക്തി​കു​ള​ങ്ങ​ര​യി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ ചി​ൽ​​​ഡ്ര​ൻ​സ്​ ഹോ​മാ​യ അ​ഞ്​​ജ​ന​ത്തി​ലും ബാ​ല​നീ​തി പ്ര​കാ​രം ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ള്ള ജി​ല്ല​യി​ലെ 15 സ്വ​കാ​ര്യ ചി​ൽ​​​ഡ്ര​ൻ​സ്​ ഹോ​മു​ക​ളി​ലും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കു​ട്ടി​ക​ൾ ധാ​രാ​ളം ഉ​ണ്ട്. വീ​ട്ടി​ൽ താ​മ​സി​ച്ച്​ പ​ഠി​ക്കാ​ൻ സാ​ക​ര്യ​മി​ല്ലാ​ത്ത​വ​രും അ​നാ​ഥ​രു​മാ​യ കു​ട്ടി​ക​ളാ​ണ്​ അ​ധി​ക​വും. പ​ട്ടി​ക​ജാ​തി ഫ​ണ്ട്​ ഉ​പ​യോ​ഗി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​സ്​​റ്റു​ലു​ക​ളി​ൽ ഒ​ഴി​വു​ക​ൾ ധാ​രാ​ള​മു​ള്ള​പ്പോ​ൾ ഇൗ ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​കു​ട്ടി​ക​ൾ​ക്ക്​ അ​വി​ടെ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നാ​ണ്​ പ​ട്ടി​ക​ജാ​തി വി​ക​സ​ന​വ​കു​പ്പും പ​റ​യു​ന്ന​ത്. മെ​ച്ച​പ്പെ​ട്ട ഭൗ​തി​ക​സാ​ഹ​ച​ര്യ​ങ്ങ​ളും പ​ഠ​നാ​ന്ത​രീ​ക്ഷ​വും ഒ​രു​ക്കാ​ൻ സ​ർ​ക്കാ​റി​ന്​ ക​ഴി​യാ​ത്ത​താ​ണ്​ ഹോ​സ്​​റ്റ​ലു​ക​ളി​ൽ​നി​ന്ന്​ കു​ട്ടി​ക​ൾ കൊ​ഴി​ഞ്ഞു​ പോ​കാ​ൻ കാ​ര​ണ​മെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്. ഭൂ​രി​ഭാ​ഗം ഹോ​സ്​​റ്റ​ലു​ക​ൾ​ക്കും ന​വീ​ക​ര​ണം അ​നി​വാ​ര്യ​മാ​ണ്. ഹോ​സ്​​റ്റ​ലു​ക​ളി​ൽ കു​ട്ടി​ക​ൾ​ക്ക്​ ര​ണ്ടു ജോ​ടി യൂ​നി​ഫോം, നൈ​റ്റ്​​ഡ്ര​സ്, ബെ​ഡ്​​ഷീ​റ്റ്, നോ​ട്ട്​ ബു​ക്ക്​ എ​ന്നി​വ ന​ൽ​കു​ന്നു​ണ്ട്. പ​ഠ​ന​മേ​ശ​യും ഇ​ൻ​റ​ർനെ​റ്റ്​ സൗ​ക​ര്യ​മി​ല്ലാ​ത്ത ക​മ്പ്യൂ​ട്ട​റു​ക​ളും ഉ​ണ്ടെ​ങ്കി​ലും ഭൂ​രി​ഭാ​ഗം ത​ക​രാ​റി​ലാ​ണ്. പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ 150രൂ​പ​യും ആ​ൺ​കു​ട്ടി​ക​ൾ​ക്ക്​ 100രൂ​പ​യും പ​ണ​മാ​യും ന​ൽ​കു​ന്നു​ണ്ട്. ബ​സ്​ ചാ​ർ​ജ്​ ഇ​ന​ത്തി​ൽ 120 രൂ​പ​യും ല​ഭി​ക്കും.
Show Full Article
TAGS:LOCAL NEWS 
Next Story