Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2017 6:34 PM IST Updated On
date_range 4 Jun 2017 6:34 PM ISTവികസനം മുരടിച്ച് കുന്നിക്കോട് മാർക്കറ്റ്
text_fieldsbookmark_border
കുന്നിക്കോട്: നഷ്ടപ്രതാപങ്ങളുടെ കഥകളോർത്ത് നെടുവീർപ്പിടുകയാണ് കുന്നിക്കോട് മാർക്കറ്റ്. മാറിമാറി വന്ന പഞ്ചായത്ത് ഭരണാധികാരികൾ പദ്ധതികൾ പ്രഖ്യാപനങ്ങളിലൊതുക്കിയതോടെ ഒരു വികസനവുമില്ലാതെ കിടക്കുകയാണിവിടം. ഇപ്പോൾ ആഴ്ചയിൽ കൂടുന്ന കാര്‍ഷികവിപണിയില്‍ മാത്രമാണ് ഇവിടെ അൽപമെങ്കിലും ജനങ്ങൾ വന്നുപോകുന്നത്. മുമ്പ് ദിവസവും ചന്ത നടന്നിരുന്നു. പണ്ട് നാട്ടിലെ ജനങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ഇവിടെ കിട്ടുമായിരുന്നു. ഉപ്പ് മുതൽ കർപ്പൂരം വരെയുള്ളതെല്ലാം കിട്ടുമെന്നതിനാൽ ഇതര പ്രദേശ വാസികൾ പോലും കാർഷിക വിളകൾക്കും അതിെൻറ വിത്തുകൾക്കുമെല്ലാം കുന്നിക്കോട് മാർക്കറ്റിനെയാണ് ആശ്രയിച്ചിരുന്നത്. ചന്ത നടക്കുന്ന ദിവസങ്ങളിൽനിന്ന് തിരിയാൻ പോലും ഇടം കിട്ടാതെ വന്ന സ്ഥാനത്ത് ഇന്ന് 25 പേർ തികച്ചു വരാത്ത അവസ്ഥയാണ്. മേലില, വെട്ടിക്കവല, തലവൂര്‍ എന്നിവിടങ്ങളില്‍ പൊതു മാര്‍ക്കറ്റുകള്‍ ഇല്ലാത്തതിനാല്‍ നിരവധി പേര് ഇവിടെ വ്യാപാരത്തിനായി വന്നിരുന്നു. വിളക്കുടി പഞ്ചായത്തിെൻറ വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 വര്‍ഷം മുമ്പ് നിർമിച്ച കെട്ടിടങ്ങളെല്ലാം കാടുകയറി നശിക്കുന്നു. സ്ലോട്ടര്‍ ഹൗസ്, മത്സ്യവിപണനകേന്ദ്രം, വ്യാപാരസ്ഥാപനങ്ങള്‍, കംഫര്‍ട്ട് സ്റ്റേഷന് എന്നിവക്കായിട്ടാണ് കെട്ടിടങ്ങള്‍ നിർമിച്ചത്. അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയെങ്കിലും വ്യാപാരികളെ അവിടേക്ക് എത്തിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. നിലവില്‍ കൊല്ലം തിരുമംഗലം ദേശീയപാതയോരത്താണ് വൈകുന്നേരങ്ങളില്‍ ചന്ത കൂടുന്നത്. മാലിന്യ സംസ്കരണ സംവിധാനമില്ലാത്തതാണ് മാർക്കറ്റിലേക്ക് എത്താന്‍ മടിക്കുന്നതെന്ന് വ്യാപാരികളും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story