Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightദ​ലി​ത്​...

ദ​ലി​ത്​ കോ​ള​നി​ക​ളു​ടെ മ​ധ്യ​ത്തി​ൽ സ​ർ​ക്കാ​ർ മ​ദ്യ​ശാ​ല​: നീ​ക്കം വി​വാ​ദ​ത്തി​ൽ

text_fields
bookmark_border
ശാ​സ്​​താം​കോ​ട്ട: ആ​റ്​ പ​ട്ടി​ക​ജാ​തി കോ​ള​നി​ക​ളു​ടെ മ​ധ്യ​ഭാ​ഗ​ത്താ​യി ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​​െൻറ മ​ദ്യ​വി​പ​ണ​ന​ശാ​ല തു​റ​ക്കാ​നു​ള്ള നീ​ക്കം വി​വാ​ദ​മാ​കു​ന്നു. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി സി.​പി.​എം പ്രാ​ദേ​ശി​ക ഘ​ട​ക​ങ്ങ​ൾ രം​ഗ​ത്തെ​ത്തി. പോ​രു​വ​ഴി പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​ക്കാ​ട്​ പാ​ല​മു​ക്കി​ന്​ സ​മീ​പ​മാ​ണ്​ ഒൗ​ട്ട്​​ലെ​റ്റ്​ തു​ട​ങ്ങാ​നു​ള്ള അ​ണി​യ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​യ​ത്. സു​പ്രീം​കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന്​ ശാ​സ്​​താം​കോ​ട്ട​യി​ൽ അ​ട​ച്ചു​പൂ​ട്ടി​യ മ​ദ്യ​ശാ​ല​യാ​ണ്​ പോ​രു​വ​ഴി​യി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ഇൗ ​മ​ദ്യ​ശാ​ല ശൂ​ര​നാ​ട്​ വ​ട​ക്ക്​ പ​ഞ്ചാ​യ​ത്തി​ലെ പാ​റ​ക്ക​ട​വി​ൽ തു​റ​ന്നെ​ങ്കി​ലും സ​മ​ര​ക്കാ​ർ പൂ​ട്ടി​ച്ചു. മ​ദ്യ​ശാ​ല​ക്ക്​ പ​ഞ്ചാ​യ​ത്തി​​െൻറ അ​നു​മ​തി​ല​ഭ്യ​മാ​ക്കാ​ൻ ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ സി.​പി.​െ​എ​യു​ടെ എ​തി​ർ​പ്പി​നെ​തു​ട​ർ​ന്ന്​ നി​ഷ്​​ഫ​ല​മാ​യി​രു​ന്നു. അ​ടു​ത്ത ക​മ്മി​റ്റി​യി​ൽ ഇ​ത്​ ഏ​ത്​ വി​ധേ​നെ​യും ന​ട​പ്പാ​ക്കി​യെ​ടു​ക്കാ​ൻ സി.​പി.​എ​മ്മി​ലെ ഒ​രു​വി​ഭാ​ഗം നേ​താ​ക്ക​ൾ മ​ദ്യ​ക്ക​മ്പ​നി​ക​ളി​ൽ​നി​ന്ന്​ അ​ച്ചാ​രം വാ​ങ്ങി​യ​താ​യി സി.​പി.​െ​എ ആ​രോ​പി​ക്കു​ന്നു. കു​ന്ന​ത്തൂ​രി​ൽ ഏ​താ​നും ക​ള്ളു​ഷാ​പ്പു​ക​ൾ ഒ​ഴി​കെ ​ഒ​രൊ​റ്റ വി​ദേ​ശ​മ​ദ്യ വി​പ​ണ​ന​കേ​ന്ദ്ര​വും ഇ​പ്പോ​ൾ ഇ​ല്ല. ഇൗ ​സ​മാ​ധാ​ന​ത്തി​ലേ​ക്കാ​ണ്​ പോ​രു​വ​ഴി പ​ഞ്ചാ​യ​ത്തി​​െൻറ ഒ​ത്താ​ശ​യോ​ടെ മ​ദ്യ​വി​പ​ണ​ന​ശാ​ല എ​ത്തു​ന്ന​ത്.
Show Full Article
TAGS:LOCAL NEWS 
Next Story