Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസം​ഘ്​​പ​രി​വാ​ർ...

സം​ഘ്​​പ​രി​വാ​ർ സി.​പി.​എ​മ്മി​നെ പ്ര​കോ​പി​പ്പി​ച്ച​ത്​ വ്യാ​പാ​രി​ക​ൾ​ക്ക്​ നേ​ട്ട​മാ​യി

text_fields
bookmark_border
ശാ​സ്​​താം​കോ​ട്ട: സി.​പി.​എം നേ​താ​ക്ക​ൾ​ക്കെ​തി​രെ സം​ഘ്​​പ​രി​വാ​ർ ന​ട​ത്തി​യ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ ഫ​ല​ത്തി​ൽ ച​ക്കു​വ​ള്ളി ടൗ​ണി​ലെ നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ വ്യാ​പാ​രി​ക​ൾ​ക്ക്​ നേ​ട്ട​മാ​യി. ഹൈ​കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന്​ ഒ​ഴി​ഞ്ഞു​പോ​യ ഇ​വ​ർ​ക്ക്​ സു​പ്രീം​കോ​ട​തി​യി​ൽ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ട്​ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന്​ മ​ട​ങ്ങി​വ​രാ​നാ​യ​ത്​ സി.​പി.​എ​മ്മി​​െൻറ രാ​ഷ്​​ട്രീ​യ വി​ജ​യ​മാ​യാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ച​ക്കു​വ​ള്ളി ടൗ​ണി​ൽ പോ​രു​വ​ഴി പ​ഞ്ചാ​യ​ത്തി​ന്​ സ്വ​ന്ത​മാ​യു​ള്ള ഒ​രേ​ക്ക​റോ​ളം പു​റ​േ​മ്പാ​ക്ക്​ ഭൂ​മി അ​ള​ന്ന്​ തി​ട്ട​പ്പെ​ടു​ത്ത​ണ​മെ​ന്നും ഒ​ഴി​ഞ്ഞു​പോ​കു​ന്ന വ്യാ​പാ​രി​ക​ളി​ൽ അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക്​ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്​ മാ​ന്യ​മാ​യ പു​ന​ര​ധി​വാ​സം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ സി.​പി.​എം മാ​ർ​ച്ച്​ 10ന്​ ​ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ ത​ട​സ്സ​പ്പെ​ടു​ത്തി​യി​രു​ന്നു. പോ​രു​വ​ഴി, ശൂ​ര​നാ​ട്​ വ​ട​ക്ക്​ വി​ല്ലേ​ജു​ക​ളി​ലാ​യി ച​ക്കു​വ​ള്ളി ടൗ​ണി​ൽ ക​ച്ച​വ​ടം ചെ​യ്യു​ന്ന 32 പേ​രു​ടെ വ്യാ​പാ​ര​സ്​​ഥാ​പ​ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​ത്​ ച​ക്കു​വ​ള്ളി ശ്രീ​പ​ര​ബ്ര​ഹ്​​മ ക്ഷേ​ത്ര​ത്തി​​െൻറ ഭൂ​മി​യി​ലാ​ണെ​ന്ന്​ ഹൈ​കോ​ട​തി ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ർ​ന്നാ​യി​രു​ന്നു ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി. സി.​പി.​എം നി​ല​പാ​ടി​നെ​തി​രെ സം​ഘ്​​പ​രി​വാ​ർ മാ​സം നീ​ണ്ട ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ സം​സ്ഥാ​ന നേ​താ​ക്ക​ൾ പ്രാ​സം​ഗി​ക​രാ​യി എ​ത്തി. പ്രാ​ദേ​ശി​ക​നേ​താ​ക്ക​ൾ സി.​പി.​എ​മ്മി​നെ​തി​രെ നാ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി. മ​റു​വ​ശ​ത്ത്​ വ്യാ​പാ​രി​ക​ൾ ന​ട​ത്തി​യ നി​യ​മ​യു​ദ്ധ​ത്തി​ന്​ സി.​പി.​എം എ​ല്ലാ​പി​ന്തു​ണ​യും ന​ൽ​കി. സി.​പി.​എം നി​ല​പാ​ടി​ന്​ ക​ട​ക​വി​രു​ദ്ധ​മാ​യി ശൂ​ര​നാ​ട്​ പൊ​ലീ​സി​ലെ ഒ​രു​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടു​ക​ളി​ന്മേ​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ​കൊ​ണ്ട്​ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തി​ച്ച്​ സു​പ്രീം​കോ​ട​തി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​​െൻറ നി​ല​പാ​ട്​ അ​റി​യി​ച്ചു. ഇ​തി​​െൻറ ഫ​ല​മെ​ന്ന​വ​ണ്ണം ഒ​ഴി​ഞ്ഞ്​ ഒ​ന്ന​ര​മാ​സ​ത്തി​ന്​ ശേ​ഷം വ്യാ​പാ​രി​ക​ൾ മ​ട​ങ്ങി​യെ​ത്തു​ക​യും ചെ​യ്​​തു. ഇ​തേ​സ​മ​യം മേ​ഖ​ല​യി​ൽ വ​ർ​ഗീ​യ​ക​ലാ​പം ഉ​ണ്ടാ​കു​മെ​ന്ന ത​ങ്ങ​ളു​ടെ നി​ഗ​മ​നം പ്രാ​യോ​ഗി​ക​ത​ല​ത്തി​ൽ കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​ക​യും ക​ട​തു​റ​ന്ന വ്യാ​പാ​രി​ക​ളെ അ​നു​ന​യ​ത്തി​​െൻറ ഭാ​ഷ​യി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന ഏ​താ​നും പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ സി.​പി.​എ​മ്മി​​െൻറ​യും ഉ​ന്ന​ത ഇ​ൻ​റ​ലി​ജ​ൻ​സ്​ അ​ധി​കൃ​ത​രു​ടെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
Show Full Article
TAGS:LOCAL NEWS 
Next Story