Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപൂ​യ​പ്പ​ള്ളി...

പൂ​യ​പ്പ​ള്ളി സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മോ​ഷ​ണം വ​ർ​ധി​ക്കു​ന്നു

text_fields
bookmark_border
വെ​ളി​യം: പൂ​യ​പ്പ​ള്ളി പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മോ​ഷ​ണം തു​ട​ർ​ക്ക​ഥ​യാ​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​നാ​വാ​തെ പൊ​ലീ​സ്. ഇ​തി​ന​കം മോ​ഷ​ണ​​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സു​ക​ളി​ൽ ഒ​ന്നി​ല​ും ​പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യിട്ടില്ല. തി​ങ്ക​ളാ​ഴ്ച രാ​ത്രി റോ​ഡു​വി​ള​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് 20000 രൂ​പ​യും മൂ​ന്ന​ര​പ്പ​വ​നും ക​വ​ർ​ന്നി​രു​ന്നു. ഞാ​യ​റാ​ഴ്ച​യാ​ണ്​ മാ​ല​യി​ൽ ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് ഓ​ട്ടു​വി​ള​ക്കു​ക​ളും തൂ​ക്കു​വി​ള​ക്കു​ക​ളും ക​വ​ർ​ന്ന​ത്. അന്നു​ത​ന്നെ പൂ​യ​പ്പ​ള്ളി ജ​ങ്ഷ​നി​ലെ ബേ​ക്ക​റി​യി​ൽ​നി​ന്ന് 3000 രൂ​പ​യും അ​പ​ഹ​രി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച വീ​ട്ടി​ൽ​നി​ന്ന് 11000 രൂ​പ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ലും അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. അ​തേ​സ​മ​യം ഓ​ട​നാ​വ​ട്ടം, വെ​ളി​യം, പൂ​യ​പ്പ​ള്ളി, മീ​യ​ണ്ണൂ​ർ എ​ന്നീ മേ​ഖ​ല​ക​ളി​ൽ ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച്​ മാ​ല​മോ​ഷ്​​ടി​ക്കു​ന്ന സം​ഘ​വും സ​ജീ​വ​മാ​ണ്. രാ​ത്രി ടി​പ്പ​റു​ക​ൾ, ബ​സു​ക​ൾ എ​ന്നീ വാ​ഹ​ന​ങ്ങ​ളു​ടെ ബാ​ക്ട​റി​ക​ൾ മോ​ഷ്​​ടി​ക്കു​ന്ന​താ​യും പ​തി​വാ​ണ്.
Show Full Article
TAGS:LOCAL NEWS 
Next Story