Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപാവുമ്പയില്‍...

പാവുമ്പയില്‍ ആര്‍.എസ്.എസ്-ഡി.വൈ.എഫ്.ഐ സംഘര്‍ഷം; മൂന്നുപേര്‍ക്ക് വെട്ടേറ്റു

text_fields
bookmark_border
കരുനാഗപ്പള്ളി: തഴവ പാവുമ്പ മഹാദേവര്‍ ക്ഷേത്രോത്സവത്തിനിടെ ആര്‍.എസ്.എസ്-ഡി.വൈ.എഫ്.ഐ സംഘര്‍ഷം. മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മേഖലാ പ്രസിഡന്‍റ് അനൂപ്, പ്രവര്‍ത്തകന്‍ രാഹുല്‍, അതുല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍.എസ്.എസ്, ബി ജെ.പി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവമറിഞ്ഞത്തെിയ കരുനാഗപ്പള്ളി പൊലീസും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസിനുനേരെ ആക്രമണത്തിന് തുനിഞ്ഞ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ശരത്തി(29)നെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 8.40ഓടെയാണ് സംഭവം. മുന്‍വൈരാഗ്യമാണ് ഏറ്റുമുട്ടലിന് കാരണമെന്ന് പൊലീസ് പറഞ്ഞു. നേരത്തെ പാവുമ്പയില്‍ ഇരുവിഭാഗവു തമ്മില്‍ നടന്നുവരുന്ന സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണന്നും പറയുന്നു. സംഭവത്തിന്‍െറ പേരില്‍ പൊലീസ് പിക്കറ്റിങ് ശക്തമാക്കി. കരുനാഗപ്പള്ളി എ.സി.പി എസ്. ശിവപ്രസാദ്, സി.ഐ അനില്‍കുമാര്‍, എസ്.ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story