Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകരുനാഗപ്പള്ളിയില്‍ ...

കരുനാഗപ്പള്ളിയില്‍ ലഹരിവില്‍പന പെരുകുന്നു

text_fields
bookmark_border
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ വന്‍തോതില്‍ കഞ്ചാവും ലഹരി ഉല്‍പന്നങ്ങളും വില്‍ക്കുന്നതായി സൂചന. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവ് ട്രെയിന്‍ മാര്‍ഗവും ചരക്ക് ലോറികളിലും എത്തിച്ചാണ് വില്‍ക്കുന്നത്. എക്സൈസും പൊലീസും പരിശോധനകള്‍ നടത്തുന്നുണ്ടെങ്കിലും വില്‍പനക്ക് കുറവില്ല. മിക്കദിവസവും ഇവിടെ നിന്ന് കഞ്ചാവ് പിടികൂടുന്നുണ്ട്. ചില്ലറ വില്‍പനക്കാര്‍ക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിക്കുന്നതെന്ന് കണ്ടുപിടിക്കാനായിട്ടില്ല. ചെറുകിട കഞ്ചാവ് വില്‍പനക്കാര്‍ക്ക് സുലഭമായി കഞ്ചാവ് ലഭിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ പൊലീസും എക്സൈസും കിലോക്കണക്കിന് കഞ്ചാവ് പിടിക്കാറുണ്ടായിരുന്നു. കരുനാഗപ്പള്ളിയില്‍ ഇതിന് പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിരുന്നു. ഇപ്പോള്‍ കഞ്ചാവ് പൊതികളാക്കി വില്‍പന നടത്തുന്ന സംഘം വ്യാപകമാണ്. ഇതില്‍ അപൂര്‍വം ചിലര്‍ മാത്രമാണ് പിടിയിലാകുന്നത്. ഇവര്‍ക്ക് ജാമ്യം കിട്ടുന്നതിനാല്‍ പ്രതികള്‍ അപ്പോള്‍തന്നെ പുറത്തിറങ്ങും. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് സംഘത്തിന്‍െറ പ്രവര്‍ത്തനം.
Show Full Article
TAGS:LOCAL NEWS 
Next Story