Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right‘സ്റ്റാറ്റ്യൂട്ടറി...

‘സ്റ്റാറ്റ്യൂട്ടറി റേഷന്‍ സംവിധാനം നടപ്പാക്കണം’

text_fields
bookmark_border
കുളത്തൂപ്പുഴ: നികുതി അടക്കുന്ന മുഴുവന്‍ പേര്‍ക്കും റേഷന്‍ സാധനം വിതരണം ചെയ്യുന്ന സ്റ്റാറ്റ്യൂട്ടറി റേഷന്‍ സംവിധാനം നടപ്പാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ പുനലൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭക്ഷ്യസംരക്ഷണ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷ്യസുരക്ഷനിയമം അശാസ്ത്രീയമാണെന്നും കേരളത്തിലെ സാധാരണ ജനങ്ങളില്‍ 58 ശതമാനം പൊതുവിതരണ സംവിധാനത്തില്‍നിന്ന് പുറത്തായത് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വികലനടപടിയുടെ പരിണതഫലമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ജില്ല പ്രസിഡന്‍റ് ഇസ്മായില്‍ ഗനി, ജനറല്‍ സെക്രട്ടറി കെ.ബി. മുരളി, മണ്ഡലം പ്രസിഡന്‍റ് എ. അബ്ദുല്‍ വഹാബ്, സെക്രട്ടറി അഷ്റഫ് പുനലൂര്‍, എന്‍. ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story