Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightചെമ്പനരുവിയില്‍...

ചെമ്പനരുവിയില്‍ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

text_fields
bookmark_border
പത്തനാപുരം: പിറവന്തൂര്‍ പഞ്ചായത്തിലെ ചെമ്പനരുവിയില്‍ കാട്ടാനയിറങ്ങി. പഞ്ചായത്തിലെ കടമ്പുപാറ എം.എസ്.പി.എല്‍.പി സ്കൂളിന് സമീപമാണ് കാട്ടാനയിറങ്ങിയത്. ഈ ഭാഗത്തെ തെങ്ങ്, കമുക് എന്നിവ നശിപ്പിച്ചു. പതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. വനമേഖലയോട് ചേര്‍ന്ന പ്രദേശത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ ഒറ്റയാനാണ് ഇറങ്ങിയത്. ഈ ഭാഗത്ത് സ്ഥിരമായി കാട്ടാനയിറങ്ങാറുണ്ട്. കഴിഞ്ഞതവണ ആനയിറങ്ങി നിരവധി പേരുടെ കൃഷി നശിപ്പിച്ചിരുന്നു. മേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ആനശല്യം ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ചൂട് ശക്തമായത് ആശങ്ക ഇരട്ടിച്ചു. വന്യമൃഗശല്യം പ്രതിരോധിക്കാന്‍ ഈ പ്രദേശങ്ങളില്‍ ഒരു സംവിധാനവും ഒരുക്കിയിട്ടില്ല. വനംവകുപ്പ് കിടങ്ങുകളും സോളാര്‍വേലിയും നിര്‍മിച്ച് നല്‍കുമെന്ന് പറഞ്ഞെങ്കിലും പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തിയിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story