Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതാ​ഴെ​ത​ട്ടി​ലും...

താ​ഴെ​ത​ട്ടി​ലും അ​ർ​ഹ​രു​ണ്ടെ​ന്ന്​ തെ​ളി​യി​ച്ച്​ ഗ്രാ​മ​വി​ക​സ​ന​വ​കു​പ്പി​ലെ പു​ര​സ്​​കാ​ര​സ​മ​ർ​പ്പ​ണം

text_fields
bookmark_border
കൊ​ല്ലം: അ​വാ​ർ​ഡും അം​ഗീ​കാ​ര​വും ഉ​ന്ന​ത​ത​ല​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മ​െ​ല്ല​ന്നും താ​ഴെ​ത​ട്ടി​ലു​ള്ള ജീ​വ​ന​ക്കാ​രി​ലും അ​ർ​ഹ​രു​ണ്ടെ​ന്നും തെ​ളി​യി​ക്കു​ന്ന​താ​യി ഗ്രാ​മ​വി​ക​സ​ന​വ​കു​പ്പി​ൽ ന​ട​ന്ന പു​ര​സ്​​കാ​ര​സ​മ​ർ​പ്പ​ണം. മു​ഖ​ത്ത​ല ബ്ലോ​ക്ക് ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം​ചെ​യ്തു. വ​കു​പ്പി​ലെ പി.​ടി.​എ​സ്, ൈഡ്ര​വ​ർ, ഓ​ഫി​സ്​ അ​റ്റ​ൻ​ഡ​ൻ​റ്, ടൈ​പ്പി​സ്​​റ്റ്​ ഉ​ൾ​പ്പെ​ടെ ഇ​രു​പ​തോ​ളം പേ​രാ​ണ് സേ​വ​ന​നി​ര​ത​യി​ലെ അം​ഗീ​കാ​ര​പ​ത്രം നേ​ടി​യെ​ടു​ത്ത​ത്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രെ​യാ​ണ് അ​വാ​ർ​ഡി​നാ​യി സാ​ധാ​ര​ണ പ​രി​ഗ​ണി​ക്കാ​റു​ള്ള​തെ​ന്നും സ​ർ​ക്കാ​ർ ജീ​വ​ന​ത്തി​ൽ ഏ​റെ ക​ഷ്​​ട​പ്പെ​ടു​ന്ന ലോ​വ​ർ ക്ലാ​സ്​ ജീ​വ​ന​ക്കാ​രെ ത​ഴ​യാ​റു​ണ്ടെ​ന്നു​മു​ള്ള പ​രാ​തി​യാ​ണ് ഇ​തി​ലൂ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ട്ട​ത്. എ​ല്ലാ​ജോ​ലി​ക്കും അ​ന്ത​സ്സും പ്രാ​ധാ​ന്യ​വു​മു​ണ്ടെ​ന്നും എ​ല്ലാ​വ​രു​ടെ​യും സേ​വ​നം സം​യോ​ജി​ക്കു​മ്പോ​ൾ മാ​ത്ര​മാ​ണ് വി​ക​സ​നം സാ​ധ്യ​മാ​കു​ന്ന​തെ​ന്നും മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സ​ന്തോ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
Show Full Article
TAGS:LOCAL NEWS 
Next Story