Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right...

പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം: വി​ക​സ​ന​വി​ഷ​യ​ത്തി​ൽ

text_fields
bookmark_border
ച​വ​റ: തെ​ക്കും​ഭാ​ഗ​ത്ത് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തിെൻറ ശി​ലാ​സ്​​ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ർ​ന്നു​വ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്കെ​തി​രെ വി​ശ​ദീ​ക​ര​ണ​മു​മാ​യി ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി രം​ഗ​ത്ത്. വി​ക​സ​ന​പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ രാ​ഷ്​​ട്രീ​യ​മി​ല്ലെ​ന്ന് പ്ര​സി​ഡ​ൻ​റ് ത​ങ്ക​മ​ണി​പി​ള്ള​യും വൈ​സ്​ പ്ര​സി​ഡ​ൻ​റ് നി​യാ​സും പ​റ​ഞ്ഞു. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട് ന​ട​ക്കു​ന്ന ശി​ലാ​സ്​​ഥാ​പ​ന​ച​ട​ങ്ങി​ൽ​നി​ന്ന്​ എം.​പി എ​ൻ.​കെ. േപ്ര​മ​ച​ന്ദ്ര​നെ മ​നഃ​പൂ​ർ​വം ഒ​ഴി​വാ​ക്കി​യെ​ന്ന ആ​രോ​പ​ണം യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു. ബ്ലോ​ക്ക് ക​മ്മി​റ്റി തീ​രു​മാ​ന​പ്ര​കാ​രം എം.​പി​ക്ക് കൂ​ടി സൗ​ക​ര്യ​പ്ര​ദ​മാ​യ ദി​വ​സം ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ് വെ​ക്കാ​മെ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ എം.​പി വി​ദേ​ശ​യാ​ത്ര​ക്ക് പോ​കു​ന്ന​ദി​വ​സം ത​ന്നെ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത് എം.​പി​യെ ഒ​ഴി​വാ​ക്കാ​നു​ള്ള മ​നഃ​പൂ​ർ​വ​മാ​യ ശ്ര​മ​മാ​ണെ​ന്ന്​ യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ളാ​യ അ​രു​ൺ രാ​ജ്, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു. കേ​ന്ദ്രാ​വി​ഷ്കൃ​ത ഫ​ണ്ടു​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​ത് േപ്ര​മ​ച​ന്ദ്ര​െൻറ ശ്ര​മ​ഫ​ല​മാ​യി​ട്ട് കൂ​ടി​യാ​യി​രു​ന്നു. അ​ത് കൊ​ണ്ടാ​ണ് എം.​പി​യു​ടെ സൗ​ക​ര്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ത​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന പ്ര​ധാ​ന​പ​രി​പാ​ടി​ക​ളി​ൽ എം.​പി​യെ പ​ങ്കെ​ടു​പ്പി​ക്കേ​െ​ണ്ട​ന്ന എ​ൽ.​ഡി.​എ​ഫ് അ​ജ​ണ്ട​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ​സൂ​ച​ക​മാ​യി യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്നും യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ ശി​ലാ​സ്​​ഥാ​പ​ന​ത്തി​ന് ആ​ദ്യം തീ​രു​മാ​നി​ച്ച​ത് 25ന് ​മു​മ്പു​ള്ള ദി​വ​സ​മാ​യി​രു​ന്നു. ഈ ​ദി​വ​സം മ​ന്ത്രി​ക്ക് സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ൽ എം.​പി​ക്ക് കൂ​ടി സൗ​ക​ര്യ​പ്ര​ദ​മാ​യ 29 നി​ശ്ച​യി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് എം.​പി.​യു​ടെ ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി നോ​ട്ടീ​സും അ​ടി​ച്ചു. എം.​പി​യു​ടെ വി​ദേ​ശ​യാ​ത്ര​യു​ടെ കാ​ര്യം പി​ന്നീ​ടാ​ണ് അ​റി​ഞ്ഞ​തെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വം പ​റ​ഞ്ഞു. മ​നഃ​പൂ​ർ​വ​മാ​യി ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ന്ന ആ​രോ​പ​ണം അ​ടി​സ്​​ഥാ​ന​ര​ഹി​ത​മാ​ന്നെ​ന്നും ക​ക്ഷി​രാ​ഷ്​​ട്രീ​യ​ത്തി​ന​തീ​ത​മാ​യ കാ​ഴ്ച​പ്പാ​ടാ​ണ് ഭ​ര​ണ​സ​മി​തി​ക്കു​ള്ള​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story