Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഏ​നാ​ത്ത് പാ​ലം...

ഏ​നാ​ത്ത് പാ​ലം :സ്ലാ​ബു​ക​ൾ ഉ​യ​ർ​ത്തി തൂ​ണു​ക​ളു​ടെ ബെ​യ​റി​ങ്ങു​ക​ൾ മാ​റ്റി​ത്തു​ട​ങ്ങി

text_fields
bookmark_border
കൊ​ട്ടാ​ര​ക്ക​ര: അ​പ​ക​ടാ​വ​സ്​​ഥ​യി​ലാ​യ ഏ​നാ​ത്ത് പാ​ല​ത്തിെൻറ റ​ബ​ർ ബെ​യ​റി​ങ്ങു​ക​ൾ മാ​റ്റി​ത്തു​ട​ങ്ങി. വ​ട​ക്കേ അ​തി​ർ​ത്തി​യി​ൽ ഏ​നാ​ത്ത് ഭാ​ഗ​ത്തെ ക​ര​യോ​ട് ചേ​ർ​ന്ന തൂ​ണു​ക​ളു​ടെ ബെ​യ​റി​ങ്ങു​ക​ളാ​ണ് മാ​റ്റി​സ്​​ഥാ​പി​ച്ച​ത്. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഇ​രു​മ്പു​ച​ട്ട​ക്കൂ​ട്ടി​ൽ ബ​ല​മേ​റി​യ ത​ടി​ക​ൾ നി​ര​ത്തി അ​തി​നു മു​ക​ളി​ൽ ബീ​മു​ക​ൾ​ക്കി​ട​യി​ലും വ​ശ​ങ്ങ​ളി​ലും ജാ​ക്കി സ്​​ഥാ​പി​ച്ച് അ​ഞ്ചി​ഞ്ചോ​ള​മാ​ണ് പാ​ലം ഉ​യ​ർ​ത്തി​യ​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ മ​റ്റ് തൂ​ണു​ക​ൾ നീ​ക്കി പു​തി​യ​ത് സ്​​ഥാ​പി​ക്കും. 30 ബെ​യ​റി​ങ്ങു​ക​ളാ​ണ് മാ​റ്റി സ്​​ഥാ​പി​ക്കു​ന്ന​ത്. തി​ര​ക്കേ​റി​യ പാ​ല​ങ്ങ​ളി​ലെ ബെ​യ​റി​ങ്ങു​ക​ൾ സ്​​ഥാ​പി​ച്ച് 10 വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ആ​വ​ശ്യ​മെ​ങ്കി​ൽ മാ​റ്റി സ്​​ഥാ​പി​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ൽ, ഏ​നാ​ത്ത് പാ​ല​ത്തി​ൽ നി​ർ​മാ​ണം ക​ഴി​ഞ്ഞ് ഇ​ത്ത​രം അ​റ്റ​കു​റ്റ​പ്പ​ണി​ക​ളൊ​ന്നും ന​ട​ത്തി​യി​രു​ന്നി​ല്ല. അ​പ​ക​ടാ​വ​സ്​​ഥ​യി​ലാ​യ തൂ​ണു​ക​ളു​ടെ ഭാ​ഗ​ത്തെ ബെ​യ​റി​ങ്ങു​ക​ൾ പൊ​ട്ടി​യ​ട​ർ​ന്ന് പു​റ​ത്തേ​ക്കു ത​ള്ളി​യ നി​ല​യി​ലാ​യി​രു​ന്നു. മ​ണ​ലൂ​റ്റ​ലി​നൊ​പ്പം പാ​ലം ബ​ല​ക്ഷ​യ​ത്തി​ലാ​കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന് ഇ​താ​ണെ​ന്ന് വി​ദ​ഗ്ധ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. അ​പ​ക​ടാ​വ​സ്​​ഥ​യി​ലാ​യ തൂ​ണു​ക​ൾ മാ​റ്റി സ്​​ഥാ​പി​ക്കു​ന്ന​തി​നു​ള്ള ജോ​ലി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. താ​ൽ​ക്കാ​ലി​ക തൂ​ണു​ക​ളു​ടെ നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​യി​രി​ക്കു​ന്നു. പാ​ലം ഉ​യ​ർ​ത്താ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​യി നി​ർ​മാ​ണ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​റ​യു​ന്നു. കൂ​റ്റ​ൻ െക്ര​യി​നു​ക​ളു​ടെ സ​ഹാ​യ​ത്തി​ലാ​ണ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. ഏ​നാ​ത്ത് പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യി നി​ർ​മി​ച്ച ബെ​യ്​​ലി പാ​ല​ത്തി​ൽ നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ സൈ​നി​ക ഉ​ദ്യോ​ഗ​സ്​​ഥ​രെ​ത്തി ബ​ല​പ​രി​ശോ​ധ​ന​ക​ളും ആ​വ​ശ്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്തു​ന്നു​ണ്ട്. പാ​ല​ത്തിെൻറ ഏ​നാ​ത്ത് ഭാ​ഗ​ത്തെ ക​ര​യി​ൽ മ​ണ്ണ് ഒ​ലി​ച്ചു​പോ​കു​ന്ന​ത് ത​ട​യാ​ൻ അ​ബ​ട്ട്മെൻറിെൻറ ചു​റ്റും പാ​റ​യ​ടു​ക്കു​ന്ന ജോ​ലി കെ.​എ​സ്.​ടി.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്നു.
Show Full Article
TAGS:LOCAL NEWS 
Next Story