Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊ​ട്ടാ​ര​ക്ക​ര,...

കൊ​ട്ടാ​ര​ക്ക​ര, മൈ​ലം പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ച്ച്1 എ​ൻ1 പ​ട​രു​ന്നു

text_fields
bookmark_border
കൊട്ടാരക്കര: മൈലം, കൊട്ടാരക്കര പ്രദേശങ്ങളിൽ എച്ച്1, എൻ1 പടരുന്നു. ആറു പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചെന്നു സംശയിക്കുന്ന രണ്ടുപേരുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനക്ക് അയച്ചു. അടുത്തിടെ താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവാവ് മരിച്ചതും എച്ച് 1 എൻ 1 ബാധിച്ചാണെന്ന് സംശയിക്കുന്നു. കടുത്ത പനി, തൊണ്ട വീക്കം, ചുമ എന്നീ രോഗലക്ഷണങ്ങളോടെ എത്തുന്നവരെ നിരീക്ഷിക്കാനാണ് താലൂക്ക് ആശുപത്രി അധികൃതരുടെ നിർദേശം. താലൂക്ക് ആശുപത്രിയിൽ പനിവാർഡ് തുടങ്ങുമെന്ന് സൂപ്രണ്ട് ഡോ. ബിജു നെൽസൺ അറിയിച്ചു. രോഗ ബാധ സംശയിക്കുന്നവർക്ക് പ്രതിരോധ മരുന്ന് നൽകും. വേണ്ടത്ര മരുന്ന് ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിട്ടുണ്ട്. അതേസമയം എച്ച്1 എൻ1 പടരുന്ന സ്ഥിതി ഗൗരമായി കാണണമെന്ന് നഗരസഭ കൗൺസിലർ നെൽസൻ തോമസ് ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story